പുസ്‌കാസ് പുരസ്‌കാരം: അന്തിമ പട്ടികയില്‍ നിന്നും മെസ്സി പുറത്ത്

പുസ്‌കാസ് പുരസ്‌കാരം:  അന്തിമ പട്ടികയില്‍ നിന്നും മെസ്സി പുറത്ത്

 

ബ്യൂനസ് ഐറിസ്: കഴിഞ്ഞ സീസണ്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളിന് നല്‍കുന്ന ഫിഫയുടെ പുസ്‌കാസ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി. പത്ത് കളിക്കാരുടെ പട്ടികയില്‍ നിന്നും വോട്ടിംഗിലൂടെ മൂന്ന് താരങ്ങളെയാണ് പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നംഗ പട്ടികയില്‍ സൂപ്പര്‍ താരങ്ങളാരുമില്ല.

മികച്ച ഗോള്‍ നേടിയ പത്ത് താരങ്ങളുടെ ലിസ്റ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിലെത്താതെ അദ്ദേഹം പിന്തള്ളപ്പെടുകയായിരുന്നു.

ബ്രസീലിയന്‍ ക്ലബായ കോറിന്ത്യന്‍സിന്റെ മിഡ്ഫീല്‍ഡറായ മാര്‍ലോണ്‍, വെനസ്വേലയുടെ വനിതാ താരം ദനുഷ്‌ക റോഡ്രിഗസ് മലേഷ്യയില്‍ നിന്നുള്ള മുഹമ്മദ് സുബ്രി എന്നിവരാണ് പുസ്‌കാസ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്.

2014ല്‍ സ്റ്റെഫാനി റോച്ച് നേടിയ മികച്ച രണ്ടാമത്തെ ഗോളിനുടമ എന്ന അംഗീകാരമായിരുന്നു വനിതാ ഫുട്‌ബോളിന് പുസ്‌കാസ് പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ച ഉയര്‍ന്ന ബഹുമതി.

വളരെ മികച്ച ഡ്രിബ്ലിംഗ് മികവിലൂടെയായിരുന്നു അണ്ടര്‍-17 കോപ്പ സുഡാമേരിക്കാനോ ടൂര്‍ണമെന്റില്‍ ഗോള്‍ നേടിയത്. അതേസമയം, പുസ്‌കാസ് പരുസ്‌കാരത്തിന് മലേഷ്യന്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഫുട്‌ബോളറാണ് മുഹമ്മദ് സുബ്രി. 2017 ജനുവരി ഒന്‍പതാം തിയതിയാണ് പുസ്‌കാസ് പുരസ്‌കാരം വിജയിക്ക് സമ്മാനിക്കുന്നത്.

Comments

comments

Categories: Sports