സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് വിഷയത്തില്‍ കെ എം എ പ്രഭാഷണം

സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് വിഷയത്തില്‍ കെ എം എ പ്രഭാഷണം

 

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനിയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സ് (എസ് ഇ ഇ എം) ഇന്ത്യയുമായി സഹകരിച്ച് ‘സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് – എ യൂട്ടിലിറ്റി പെഴ്‌സ്‌പെക്ടീവ്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു.

എസ് ഇ ഇ എം ദേശീയ പ്രസിഡന്റ് ഡോ കെ കെ ശശി, കെ എം എ യുടെയും എസ് ഇ ഇ എം ന്റെയും പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്പോഴത്തെ സ്ഥിതിയില്‍ സാദ്ധ്യമായ തരത്തിലുള്ള വൈദ്യുതോര്‍ജ മാനേജ്‌മെന്റിന്റെ വിവിധ വശങ്ങളെ കുറിച്ചു സംസാരിച്ചു. ബാറ്ററിയില്‍ ശേഖരിച്ചു വച്ചിരിക്കുന്ന അക്ഷയോര്‍ജ സ്രോതസ്സിലേയ്ക്കും ഗ്രിഡിലേയ്ക്കും പരസ്പരം ഇഷ്ടം പോലെ മാറുന്നതിന് ഉപയോക്താവിന് അവസരം നല്‍കുന്ന സ്മാര്‍ട് മീറ്റര്‍ എന്ന ആശയം ഡോ.ശശി വിശദീകരിച്ചു.

വൈദ്യുതോപകരണങ്ങള്‍ ഉപയോഗത്തിലാകുമ്പോള്‍ ഉപയോക്താവിന് സന്ദേശം കിട്ടാന്‍ സഹായിക്കുന്ന ഡൈനാമിക് ഇലക്ട്രിസിറ്റി പ്രൈസിംഗിന്റെ പ്രവര്‍ത്തനവും അദ്ദേഹം വിശദീകരിച്ചു. ലോഡ് ഫാക്ടറുമായി ബന്ധപ്പെടുത്തി വൈദ്യുതി നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ അതു ശ്രദ്ധിക്കാനും സൗരോര്‍ജത്തിന്റെ ബാറ്ററി പോലെ മറ്റു സ്രോതസ്സുകളിലേയ്ക്കു മാറാനും ഈ സങ്കേതം ഉപയോക്താവിനെ സഹായിക്കുന്നു.

യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം, എസ് ഇ ഇ എം കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി എസ് ആന്റണി ജോസഫ്, കെ എം എ ഓണററി സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Branding