സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് നിര്‍ദേശം

 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് ഭരണ പരിഷ്‌കാര വകുപ്പ് കരട് നിര്‍ദേശം പുറത്തിറക്കി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കണം സ്ഥലംമാറ്റമെന്നും നിയമനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും സീനിയോറിറിറ്റിക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കും.

ഏപ്രില്‍, മേയ് മാസങ്ങളിലായിരിക്കണം സ്ഥലംമാറ്റം നടപ്പാക്കേണ്ടത്. സ്‌കൂളുകളില്‍ ക്രമീകരണത്തിന്റെ ഭാഗമായ സ്ഥലംമാറ്റങ്ങള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്താം. വകുപ്പ് മേധാവികള്‍ ജീവനക്കാരുടെ ഇലക്ടോണിക് ഡാറ്റാബേസ് തയാറാക്കി സൂക്ഷിക്കണം. നിയമന നടപടികള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കണം. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്യാനും ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ട്.

ജില്ലയ്ക്കകത്തെ സ്ഥലംമാറ്റങ്ങള്‍ വകുപ്പ് മേധാവികളാണ് നടത്തേണ്ടത്. വനിതാ ജീവനക്കാരെ മലയോര ജില്ലകളിലെ വിദൂര പ്രദേശങ്ങളില്‍ നിയമിക്കരുത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അവരുടെ ജില്ലയിലോ അവര്‍ തെരഞ്ഞെടുക്കുന്ന ജില്ലകളിലോ മാത്രമേ നിയമനങ്ങള്‍ നടത്താവൂ. പരസ്പര മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കണ്ടതില്ലെന്നും കരട് നിര്‍ദേശിക്കുന്നു.

Comments

comments

Categories: Slider, Top Stories

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*