എഫ്ഡിഐ 300 ബില്യണ്‍ ഡോളര്‍ കടന്നു

എഫ്ഡിഐ 300 ബില്യണ്‍ ഡോളര്‍ കടന്നു

ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപ സൗഹൃദ രാജ്യമെന്ന പ്രതിച്ഛായ ഉറപ്പിച്ച് ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 300 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഏപ്രില്‍ 2000 മുതല്‍ സെപ്റ്റംബര്‍ 2016 വരെയുള്ള കണക്കാണിത്. ഇതില്‍ 33 ശതമാനം നിക്ഷേപവും മൗറീഷ്യസ് വഴിയാണ് രാജ്യത്തെത്തിയത്. ദ്വീപ് രാജ്യവുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കല്‍ കരാറാണ് നിക്ഷേപകര്‍ ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഇടയാക്കിയത്.

ഏപ്രില്‍ 2000 മുതല്‍ സെപ്റ്റംബര്‍ 2016 വരെ മൗറീഷ്യസില്‍നിന്ന് 101.76 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഇതേ കാലയളവില്‍ മൊത്തം എഫ്ഡിഐ 310.26 ബില്യണ്‍ ഡോളറാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 21.62 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേമാണ് ഇന്ത്യയിലെത്തിയത്. സിംഗപ്പൂര്‍, യുഎസ്, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ നിക്ഷേപമെത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*