വിമാനം ചാര്‍ട്ടര്‍ ചെയ്തു: വാര്‍ത്ത നിഷേധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്

വിമാനം ചാര്‍ട്ടര്‍ ചെയ്തു: വാര്‍ത്ത നിഷേധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്

 

ന്യൂഡല്‍ഹി: മകളുടെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിഐപികള്‍ 50 വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്തുമെന്ന വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്.
നാഗ്പൂരില്‍ ഞായറാഴ്ചയാണ് നിതിന്‍ ഗഡ്കരിയുടെ മൂന്നാമത്തെ മകളായ കെട്കി വിവാഹിതയായത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കമ്പ്യൂട്ടര്‍ പ്രഫഷനലായ ആദിത്യ കഷ്‌കേദിക്കറാണ് വരന്‍. കേന്ദ്രമന്ത്രിയായതിനാല്‍ നിതിന്‍ ഗഡ്കരിയുടെ മകളുടെ കല്യാണത്തിന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ്, ശിവസേന തലവന്‍ ഉദ്ദവ് താക്കറേ, യോഗ ഗുരു ബാബ രാം ദേവ്, മാധ്യമ ചക്രവര്‍ത്തിയും സിനിമാ നിര്‍മാതാവുമായ രാമോജ് റാവു, സീ ടിവിയുടെ മുന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
വിവിഐപികള്‍, വിഐപികള്‍ ഉള്‍പ്പെടെ ഏകദേശം 10,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രചരിച്ചിരുന്നത്. ഇവരെല്ലാം എത്തുന്നത് വിമാനം ചാര്‍ട്ടര്‍ ചെയ്തായിരിക്കുമെന്നും പ്രചരിച്ചു. മോദിയുടെ ഡീ മോണിട്ടൈസേഷന്‍ നടപടിയെ തുടര്‍ന്ന് പൊതുജനം ക്രയവിക്രയത്തിന് പണം ഇല്ലാതെ വലയുമ്പോള്‍ പണം പൊടിപൊടിച്ച് കേന്ദ്രമന്ത്രി മകളുടെ വിവാഹം നടത്തുന്നെന്ന വാര്‍ത്ത സൃഷ്ടിച്ച പ്രത്യാഘാതം ഒഴിവാക്കാനാണു നിതിന്‍ ഗഡ്കരിയുടെ ഓഫീസ് വാര്‍ത്തിയിലെ വസ്തുതാപരമായ കാര്യങ്ങളെ ഖണ്ഡിച്ച് രംഗത്തെത്തിയത്.

Comments

comments

Categories: Politics

Related Articles