ഇടപാടുകാരുടെ എണ്ണം ഡ്യൂഷെ വെട്ടിച്ചുരുക്കുന്നു

ഇടപാടുകാരുടെ എണ്ണം  ഡ്യൂഷെ വെട്ടിച്ചുരുക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനി ആസ്ഥാനമാക്കിയ ഡ്യൂഷെ ബാങ്കിന്റെ ആഗോള മാര്‍ക്കറ്റ്‌സ് വിഭാഗം 3,400 ഇടപാടുകാരെ വെട്ടിച്ചുരുക്കുന്നു. ചില സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഹെഡ്ജ് ഫണ്ടുകള്‍ക്കും നല്‍കിവരുന്ന ഡെറ്റ് വില്‍പ്പന സേവനങ്ങളും ഓഹരി വില്‍പ്പന പ്രവര്‍ത്തനങ്ങളും ചില ഇടപാടുകാരുമായുള്ള ഓഹരി പുനഃസംഘടനാ പ്രവര്‍ത്തനങ്ങളും എത്രയും വേഗം അവസാനിപ്പിക്കുമെന്ന് ബാങ്കുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

മൂലധനം ഉയര്‍ത്തി ബിസിനസ് അനുകൂലമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ചെലവ് കുറച്ച് സേവനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇടപാടുകാരുടെ എണ്ണം താഴ്ത്തുന്നതെന്ന് ഡ്യൂഷെ വിശദീകരിച്ചു.
നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെന്ന് ഡ്യൂഷെ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ക്രെയന്‍ പറഞ്ഞു.
ആഗോള വിപണിയിലെയും കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗത്തിലെയും ഇടപാടുകാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് 2015 ഒക്‌റ്റോബറില്‍ നടത്തിയ സ്ട്രാറ്റജി അവതരണത്തിനിടെ ക്രെയന്‍ വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് 30 ശതമാനത്തോളം വരുന്ന ഇടപാടുകാരില്‍ നിന്നാണെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തുകയുണ്ടായി.

Comments

comments

Categories: Banking

Write a Comment

Your e-mail address will not be published.
Required fields are marked*