മാവോയിസത്തെ തളളിപ്പറയാനുള്ള ചാരിത്ര്യശുദ്ധി ഇടതുപക്ഷത്തിനില്ല: ചന്ദ്രചൂഡന്‍

മാവോയിസത്തെ തളളിപ്പറയാനുള്ള ചാരിത്ര്യശുദ്ധി ഇടതുപക്ഷത്തിനില്ല: ചന്ദ്രചൂഡന്‍

തിരുവനന്തപുരം: ഇടതുപക്ഷം ഉപേക്ഷിച്ചു പോയപ്പോള്‍ മാര്‍ക്‌സിസത്തെ നെഞ്ചോട് ചേര്‍ത്ത് പടിച്ചവരാണ് മാവോവാദികളെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. വഴുതക്കാട് ടി കെ സ്മാരകത്തില്‍ മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിപ്ലവവീര്യം പോരെന്ന് പറഞ്ഞാണ് 1964ല്‍ സിപിഎം പിറന്നത്. ജനങ്ങള്‍ വിപ്ലവം പ്രതീക്ഷിച്ചു. ബഹുദൂരം സഞ്ചരിച്ചിട്ടും വിപ്ലവം നടന്നില്ല. ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ മാവോവാദികളായി. അവരെയൊന്നും തളളിപ്പറയാനുള്ള ചാരിത്ര്യശുദ്ധി ഇടതുപക്ഷത്തിനില്ല.
ഉത്തരേന്ത്യയില്‍ ഖനി മുതലാളിമാര്‍ക്ക് വേണ്ടി ആയിരിക്കണക്കിന് ഏക്കര്‍ ആദിവാസി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കുടിയിറക്കിനെതിരേ പ്രതിരോധം തീര്‍ക്കുന്നത് മാവോവാദികളാണ്. എന്നാല്‍, ഇവിടെ പ്രചരിപ്പിക്കുന്നത് മാവോവാദികളുടെ ഭീകര രൂപമാണ്. അവര്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം പഠിച്ചവരാണ്. ഇടതുപാര്‍ട്ടികള്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളാണ് അവരിന്ന് പറയുന്നത്. ഇടതുപക്ഷം വെള്ളക്കോളര്‍ സംഘടനയായി മാറിയപ്പോള്‍ അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്‌ക്കൊപ്പം നിന്നതായും ചന്ദ്രചൂഡന്‍ പറഞ്ഞു.

Comments

comments

Categories: Politics

Related Articles