ഡാന്‍സ് പാര്‍ട്ടിക്കിടെ അഗ്നിബാധയില്‍പ്പെട്ട് 33 പേര്‍ മരിച്ചു

ഡാന്‍സ് പാര്‍ട്ടിക്കിടെ അഗ്നിബാധയില്‍പ്പെട്ട് 33 പേര്‍ മരിച്ചു

 

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെയുണ്ടായ അഗ്നിബാധയില്‍പ്പെട്ട് 33 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11.30നാണു
ദുരന്തമുണ്ടായത്.
ലാറ്റിനോ, ബ്ലൂ കോളര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശമാണിവിടം.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ പറഞ്ഞു.
ദുരന്തമുണ്ടായ രണ്ടു നില കെട്ടിടത്തിലെ വെയര്‍ഹൗസായി പ്രവര്‍ത്തിക്കുന്നയിടത്താണ് ഡാന്‍സ് പാര്‍ട്ടി സംഘടിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ നിരവധി പേരെ രക്ഷിക്കാനും സാധിച്ചില്ലെന്നു റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച രണ്ടാം നിലയിലെ മുറിയില്‍ ആകെ രണ്ട് കവാടങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അഗ്നി ബാധയുണ്ടായതിനെ തുടര്‍ന്നു ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിമിതമായ കവാടങ്ങളിലൂടെ പുറത്തേയ്ക്ക് കടക്കാന്‍ കുറച്ചു പേര്‍ക്കു മാത്രമാണു സാധിച്ചത്. ഇത് മരണസംഖ്യം ഉയരാന്‍ കാരണമായി.
മരിച്ചവരില്‍ ഏറെയും 20നും 30നും മധ്യേ പ്രായമുള്ള യുവാക്കളാണെന്നു പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നതായി സംശയിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തും. മാത്രമല്ല അപകടം നടന്ന കെട്ടിടം നിയമങ്ങള്‍ പാലിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുമെന്ന് അറിയിച്ചു.

Comments

comments

Categories: World