ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം

 

സിഡ്‌നി: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 68 റണ്‍സിന്റെ മികച്ച വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ടീം ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ അന്‍പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് നേടിയത്.

157 പന്തില്‍ നിന്നും 164 റണ്‍സാണ് സ്റ്റീവ് സ്മിത്ത് നേടിയത്. ഇതോടെ ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സ്റ്റീവ് സ്മിത്തിന് സാധിച്ചു. യഥാക്രമം 52, 38 റണ്‍സ് വീതം നേടിയ ടിം ഹെഡും മാത്യും വെയ്ഡും ഓസ്‌ട്രേലിയന്‍ സ്‌കോറിംഗില്‍ നിര്‍ണായക സാന്നിധ്യമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 44.2 ഓവറില്‍ 256 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. യഥാക്രമം 114, 49 റണ്‍സ് വീതം നേടിയ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മണ്‍റോയും മാത്രമാണ് ന്യൂസിലാന്‍ഡിന് വേണ്ടി പൊരുതിയത്. ന്യൂസിലാന്‍ഡിന് വേണ്ടി നീഷം, ഹെന്റി എന്നിവര്‍ യഥാക്രമം 34, 27 റണ്‍സ് വീതവും നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

Comments

comments

Categories: Sports