വിഷ്ണുരാജ് മേനോന്‍ പീറ്റര്‍ ഇംഗ്ലണ്ട് മിസ്റ്റര്‍ ഇന്ത്യ

വിഷ്ണുരാജ് മേനോന്‍ പീറ്റര്‍ ഇംഗ്ലണ്ട് മിസ്റ്റര്‍ ഇന്ത്യ

 

കൊച്ചി: മദുര ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈലിന്റെ നിയനത്രണത്തിലുള്ള പീറ്റര്‍ ഇംഗ്ലണ്ട്, ഏറ്റവും സ്റ്റൈലിഷ് ആയ വ്യക്തിയെ കണ്ടെത്താന്‍ നടത്തിയ, പീറ്റര്‍ ഇംഗ്ലണ്ട് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ബാംഗ്ലൂരിലെ വിഷ്ണുരാജ് എസ് മേനോന്‍ വിജയിയായി. വിരേന്‍ ബര്‍മന്‍, അല്‍തമഷ് ഫറാസ് (ഡല്‍ഹി) എന്നിവര്‍ രണ്ടാം സ്ഥാനക്കാരായി. പീറ്റര്‍ ഇംഗ്ലണ്ട് മിസ്റ്റര്‍ സ്റ്റൈല്‍ ഐക്കണ്‍ ആയി പ്രിയദര്‍ശനി ചാറ്റര്‍ജിയെ തെരഞ്ഞെടുത്തു.

വിജയികളെ ബോളിവുഡ് താരം ഋതിക് റോഷന്‍ കിരീടം അണിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാജ്യത്തിന്റെ നാല് സോണുകളിലെ നാല് നഗരങ്ങളിലായിരുന്നു ഒഡീഷന്‍. ഇവരില്‍ നിന്ന് ചുരുക്കപ്പട്ടികയില്‍ ഇടം ലഭിച്ച 16 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്.

മിസ്റ്റര്‍ ഹെല്‍ത്തി ഹെയര്‍, ആക്ടീവ്, ഫോട്ടോജനിക്, മിസ്റ്റര്‍ പെര്‍ഫക്റ്റ് ബോഡി, മിസ്റ്റര്‍ പേഴ്‌സണാലിറ്റി, മിസ്റ്റര്‍ പോപ്പുലര്‍, മിസ്റ്റര്‍. ടാലന്റഡ് എന്നീ വിഭാഗങ്ങളിലും മത്സരം ഉണ്ടായിരുന്നു. ഷോ ഡയറക്ടര്‍ പ്രസാദ് ബിദാപ, ഫാഷന്‍ ഡയറക്ടര്‍ നിവേദിത സാബു, പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അമിത് ഖന്ന, സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനര്‍ അബ്ബാസ് അലി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഗ്രാന്‍ഡ് ഫിനാലെയില്‍ കിര്‍തി കുല്‍ഹാരി, സനാഖാന്‍, അങ്കിതാ ഷോമി, ആദാ ശര്‍മ, ഫ്രെഡി ദാരുവാല, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ പീറ്റര്‍ ഇംഗ്ലണ്ട് ബ്രാന്‍ഡ് ഹെഡ് മനീഷ് സിങ്ഹായ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding