വേദാന്ത 20,000 കോടി നിക്ഷേപിക്കും

വേദാന്ത 20,000 കോടി  നിക്ഷേപിക്കും

ഭുവനേശ്വര്‍: ഖനന രംഗത്തെ പ്രമുഖരായ വേദാന്ത റിസോഴ്‌സസ് വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപത്തിന് നീക്കമിടുന്നു. അലുമിന, അലുമിനിയം എന്നിവയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ അറിയിച്ചതാണ് ഇക്കാര്യം.

ഒഡീഷയിലെ ലാഞ്ചിഗഡിലുള്ള അലുമിന റിഫൈനറിയുടെ ശേഷി രണ്ടു മില്ല്യണ്‍ ടണ്ണില്‍ നിന്നും അഞ്ചു മില്ല്യണ്‍ ടണ്ണാക്കുകയാണ് വേദാന്തയുടെ ഒരു പദ്ധതി. അതിനൊപ്പം ഝാര്‍സുഗുഡയിലെ അലുമിനിയം പ്ലാന്റിന്റെ ശേഷി രണ്ട് മില്ല്യണ്‍ ടണ്ണിലേക്കും ഇരട്ടിപ്പിക്കും. കഴിഞ്ഞ എട്ടു വര്‍ഷമായി റിഫൈനറിയുടെ ശേഷി ഉയര്‍ത്തുന്നതിന് വേദാന്ത ശ്രമിച്ചുവരികയാണ്. എന്നാല്‍ അലുമിന ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ബോക്‌സൈറ്റിന്റെ ദൗര്‍ലഭ്യം അവര്‍ക്ക് പ്രതിബന്ധം തീര്‍ക്കുകയായിരുന്നു.

Comments

comments

Categories: Branding