രത്തന്‍ ടാറ്റ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗ്യം: ഭവിഷ് അഗര്‍വാള്‍

രത്തന്‍ ടാറ്റ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗ്യം: ഭവിഷ് അഗര്‍വാള്‍

മുംബൈ: റിട്ടയര്‍മെന്റിനു ശേഷം സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്ററായുള്ള രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ടാറ്റാ സണ്‍സിനുള്ളില്‍ അഭിപ്രായവ്യത്യസങ്ങള്‍ ഉയരുമ്പോള്‍ ടാറ്റയ്ക്ക് ശക്തമായ പിന്തുണയുമായി പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ രംഗത്ത്. രത്തന്‍ ടാറ്റ തന്നെയും സ്ഥാപനത്തേയും സംബന്ധിച്ചിടത്തോളം ഒരു പ്രധാന വ്യക്തിത്വമാണെന്ന് ഒല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ ഓണ്‍ലൈന്‍ ലേഖനത്തില്‍ പറഞ്ഞു. ഒലയില്‍ രത്തന്‍ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിലും നവസംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിലും ടാറ്റ സജീവമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ നിക്ഷേപം പലപ്പോഴും ചെറിയതുകകളിലായതിനാല്‍ പുതുസംരംഭങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ പറ്റി ആകുലപ്പെടേണ്ടി വരുന്നില്ല. ഇത് വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ സാമ്പത്തിക ലാഭത്തേക്കാള്‍ ലക്ഷ്യം വയ്ക്കുന്നത് നവസംരംഭകരുടെ വളര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 19 സ്റ്റാര്‍ട്ടപ്പുകളില്‍ 112,000 ഡോളറിലധികം വരുന്ന നിക്ഷേപമാണ് അദ്ദേഹം നടത്തിയത്.

ടാറ്റയെ പോലൊരു മെന്ററെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. വിനയശീലവും അര്‍പ്പണബോധവും ഊര്‍ജ്ജസ്വലതയും അദ്ദേഹത്തെ വ്യത്യസ്തനും പൊതുസമ്മതനും ആക്കുന്നു. രത്തന്‍ ടാറ്റയുടെ പിന്തുണ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാഗ്യമാണ്-അഗര്‍വാള്‍ പറഞ്ഞു. സ്‌നാപ്ഡീല്‍ സ്ഥാപകനായ കുനാല്‍ ബാലും അടുത്തിടെ ടാറ്റയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Comments

comments

Categories: Entrepreneurship