മകാവോ ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

മകാവോ ഓപ്പണ്‍ ബാഡ്മിന്റണ്‍:  സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

 

മകാവോ: ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ മകാവോ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്ത്. ലോക 226-ാം നമ്പര്‍ താരമായ ചൈനയുടെ സാങ് യിമാനോട് 12-21, 17-21 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന നെഹ്‌വാള്‍ പരാജയം ഏറ്റുവാങ്ങിയത്.

34 മിനുറ്റ് നീണ്ടുനിന്ന മത്സരത്തില്‍ സൈന നെഹ്‌വാള്‍ തികച്ചും നിറം മങ്ങിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ ഗെയിമില്‍ ചൈനീസ് താരം അനായാസ ജയമാണ് സൈനയ്ക്ക് മേല്‍ നേടിയത്. അതേസമയം, രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ച ഇന്ത്യന്‍ താരം തുടക്കത്തില്‍ അഞ്ച് പോയിന്റിന്റെ ലീഡ് നേടി. എന്നാല്‍ ചൈനീസ് താരം പിന്നീട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

മകാവോ ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ദിനര്‍ ദയാഹ് ആയുസ്റ്റിനെ പരാജയപ്പെടുത്തിയായിരുന്നു സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. റിയോ ഒളിംപിക്‌സ് മത്സരത്തിന് ശേഷം ശാസ്ത്രക്രിയക്ക് വിധേയയായ സൈന നെഹ്‌വാളിന് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

Comments

comments

Categories: Sports