പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവശത അുഭവിക്കുന്നവര്‍ക്ക് 4% സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവശത അുഭവിക്കുന്നവര്‍ക്ക് 4% സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള തൊഴില്‍ സംവരണം കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി ഉയര്‍ത്തി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായക പദ്ധതികളിലേക്കുള്ള ചുവടുവയ്പ്പായാണ് ഈ പ്രഖ്യാപനത്തെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

മാനസിക വൈകല്യവും ബുദ്ധിമാന്ദ്യവും അനുഭവിക്കുന്നവര്‍ക്കു വേണ്ടി ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. ലോക വികാലാംഗ ദിനാചരണത്തിന് മുന്നോടിയായി വികലാംഗരുടെ അവകാശത്തിനായുള്ള ബില്ലും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വികലാംഗരുടെ അവകാശ സംരക്ഷണത്തിനായുള്ള ബില്ല് രാജ്യസഭയിലെത്തിയത്. ഇതോടെ സംവരണത്തിന് പരിഗണിച്ചിരുന്ന വൈകല്യങ്ങളുടെ എണ്ണം ഏഴില്‍ നിന്നും 21 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് അനുഭവിച്ചിട്ടുള്ള സംവരണം ഉയര്‍ത്തിയതാണ് ഇതില്‍ ഏറ്റവും വലിയ പ്രഖ്യാപനം.

ശ്രവണ വൈകല്യം, കാഴ്ച്ചക്കുറവ്, വൈരൂപ്യം തുടങ്ങിയ അനുഭവിക്കുന്നവരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലികളിലേക്ക് പരിഗണിച്ചിരുന്നത്. മൂന്ന് വിഭാഗത്തിനുമായി 1 ശതമാനം വീതം സംവരണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ മാനസിക വൈഷമ്യം, ബുദ്ധിക്കുറവ്, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങളെയാണ് പുതിയതായി സംവരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മൂന്ന് വിഭാഗത്തിനുമായി 1 ശതമാനം സംവരണമാണ് ലഭിക്കുക.

ഇത്തരക്കാര്‍ക്ക് അനുവദിക്കാവുന്ന തൊഴില്‍ കണ്ടെത്തുന്നതിന് കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. ബുദ്ധിപരമായ അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന നിരവധി തൊഴിലുകളുണ്ടെന്നാണ് ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചത്. സര്‍ക്കാരിനകത്ത് തന്നെ നിരവധി വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണ് സംവരണം സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories