രാജഗിരിയില്‍ ‘സ്‌പ്ലെന്‍ഡോറേ ഇന്റെര്‍സ്‌കൂള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

രാജഗിരിയില്‍ ‘സ്‌പ്ലെന്‍ഡോറേ ഇന്റെര്‍സ്‌കൂള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ ‘സ്‌പ്ലെന്‍ഡോറേ ഇന്റെര്‍സ്‌കൂള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നായി 200ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഇന്റെര്‍സ്‌കൂള്‍ ഫെസ്റ്റ്, കളമശ്ശേരിയിലെ സി.എം.ഐ സേക്രഡ് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യലായ റവ. ഡോ. ഫാ. ജോസ് ക്ലീറ്റസ് പ്ലാക്കല്‍ സി.എം.ഐ ഉദ്ഘാടനം ചെയ്യ്തു.
പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്റെ സംഗീതാലാപനത്തോടെ സ്‌പ്ലെന്‍ഡൊറേ2016 എകദിന ഇന്റെര്‍സ്‌കൂള്‍ ഫെസ്റ്റ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനയോഗത്തില്‍ രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ റവ. ഡോ. ഫാ. ജോസ് അലക്‌സ് സി.എം.ഐ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിന്‍സിപ്പല്‍ ബിനോയ് ജോസഫ്, അദ്ധ്യാപക കോര്‍ഡിനേറ്റര്‍മാരായ റവ. ഫാ. ഷിന്റോ ജോസഫ്, ഡോ. നൈസില്‍ റോമിസ് തോമസ്, പ്രൊഫ. മഹേഷ് കെ. എം., വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജജ് ഷെര്‍വിന്‍, ഷൈന മരിയ എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുതലമുറ വിദ്യാര്‍ത്ഥികളിലെ കലാബോധവും അഭിരുചിയും പ്രോത്സാഹിപ്പിക്കാന്‍ ഉതകും വിധത്തിലാണ് വിവിധയിനം മത്സരങ്ങള്‍ ഫെസ്റ്റിനായി ഒരുക്കിയിരുന്നത്. പ്രഗത്ഭരായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും നല്ല നാളെകള്‍ സ്വപ്‌നം കാണുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും സ്‌പ്ലെന്‍ഡൊറേ പോലുള്ള ഇന്റെര്‍സ്‌കൂള്‍ ഫെസ്റ്റുകള്‍ക്ക് സാധിക്കുമെന്ന് റവ. ഡോ. ഫാ. ജോസ് അലക്‌സ് സി.എം.ഐ പറഞ്ഞു.

വൈകീട്ട് 4 മണിക്ക് നടന്ന സമാപന യോഗത്തില്‍ സ്‌പ്ലെന്‍ഡോറേ ഇന്റെര്‍സ്‌കൂള്‍ ചാമ്പ്യന്‍മാരായ രാജഗിരി പബ്ലിക് സ്‌കൂളിന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിന്‍സിപ്പാള്‍ ബിനോയ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം കൈമാറി.

 

Comments

comments

Categories: Education