‘ട്രാവല്‍ ടുഗെദര്‍, സേവ് ടുഗെതര്‍’ പരിപാടിയുമായി ഖത്തര്‍ എയര്‍വേയ്‌സ്

‘ട്രാവല്‍ ടുഗെദര്‍, സേവ് ടുഗെതര്‍’ പരിപാടിയുമായി ഖത്തര്‍ എയര്‍വേയ്‌സ്

മുംബൈ: ഒരുമിച്ചുള്ള യാത്രയുടെ സന്തോഷം ആഘോഷമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ആദ്യമായി തുടങ്ങിയ ‘ട്രാവല്‍ ടുഗെതര്‍ സേവ് ടുഗെതര്‍’ പ്രചാരണപരിപാടി അനുസരിച്ച് ബിസിനസ് ഇക്കണോമി ക്യാബിനുകളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള യാത്രാനിരക്കുകളില്‍ 50 ശതമാനം ആനുകൂല്യം നല്‍കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച പ്രമുഖ യാത്രാലക്ഷ്യങ്ങളിലേക്ക്, നവംബര്‍ 28 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ബുക്കു ചെയ്യുകയും ജൂണ്‍ 15 വരെ യാത്ര ചെയ്യുകയും ചെയ്യുന്ന മൂന്നുമുതല്‍ ഒന്‍പതുപേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്ക് ആകര്‍ഷകമായ ഡീലുകളുടെ പ്രയോജനം ലഭിക്കുന്നു. കുട്ടികളോടൊത്ത് യാത്ര ചെയ്യുന്ന കുടുംബത്തിന് കിഡ്‌സ് ഫ്‌ളൈ ഫ്രീ ഓഫര്‍ നിബന്ധനകള്‍ക്കു വിധേയമായി നല്കുന്നു. അതോടൊപ്പം ഫ്‌ളൈറ്റ് പര്‍ച്ചേസിന് യാത്രക്കാര്‍ക്ക് ഇരട്ടി ക്യൂമൈലുകളും ലഭിക്കുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തറിലെ ഹമദ് ഇര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഖത്തര്‍ ഡ്യൂട്ടി ഫ്രീ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ പര്‍ച്ചേസിന് 25 ശതമാനം കിഴിവും ലഭിക്കും. ബുക്ക് ചെയ്യുമ്പോള്‍ qatarairways.com/traveltogether സന്ദര്‍ശിച്ചാല്‍ കൂടുതല്‍ നിബന്ധനകളും വ്യവസ്ഥകളും വിവരങ്ങളും ലഭ്യമാകും.

തെരഞ്ഞെടുത്ത ട്രാവല്‍ എജന്റുകളുടെ അടുത്തുനിന്നും പ്രത്യേക ടൂര്‍ പാക്കേജുകള്‍ ലഭ്യമാകുന്നതും പ്രചാരണത്തില്‍ ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ തങ്ങളുടെ ട്രാവല്‍ ഏജന്റിനെയോ ഖത്തര്‍ എയര്‍വേയ്‌സിന്റെ സെയ്ല്‍സ് ഓഫീസിനെയോ സമീപിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
‘ട്രാവല്‍ ടുഗെതര്‍, സേവ് ടുഗെതര്‍’ പ്രചാരണം ഖത്തര്‍ എയര്‍വേയ്‌സ് ബ്രാന്‍ഡിന്റെ സാക്ഷാത്കാരമാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡോ. ഹ്യൂ ഡണല്‍വി പറഞ്ഞു. തങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാനും ഓര്‍മ്മകള്‍ ഉണ്ടാക്കുവാനും യാത്രക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സാഹസികതയുടെ പ്രസരിപ്പ് പങ്കുവയ്ക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ‘ട്രാവല്‍ ടുഗെതര്‍ സേവ് ടുഗെതര്‍’ ഓഫര്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ ഓഫറിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പാരീസില്‍ ഒരു അവധിക്കാലം ചെലവഴിക്കാനും സുഹൃത്തുക്കളോടൊപ്പം ന്യൂയോര്‍ക്കില്‍ പോകാനും തെളിഞ്ഞവഴിയിലൂടെയുള്ള സാഹസികത ആസ്വദിക്കാനും കഴിയും. എവിടെയെല്ലാം തങ്ങളുടെ അതിഥികള്‍ സഞ്ചരിക്കുന്നുവോ അവിടെയെല്ലാം അവര്‍ ഒരുമിച്ച് തങ്ങളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുമെന്നുറപ്പാണെന്നും അവ എന്നെന്നും വിലമതിക്കാനാവാത്തതായി കരുതുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ അത്യാധുനിക ആഡംബര ഫസ്റ്റ് ക്ലാസായി സ്‌കൈട്രാക്‌സ് 2016 തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ഖത്തര്‍ എയര്‍വേയ്‌സിന്റെ ഇന്‍ഡസ്ട്രി ലീഡിംഗ് ഇക്കണോമി ക്ലാസ്എന്നിവയില്‍ ഗ്രൂപ്പ് ബുക്കിംഗ് ലഭ്യമാണ്. ഇവ ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസുകള്‍ക്കും ‘ട്രാവല്‍ ടുഗെതര്‍, സേവ് ടുഗെതര്‍’ പ്രചാരണത്തിന് അര്‍ഹതയുണ്ട്. അതിഥികള്‍ക്ക് പ്രസിദ്ധ ഷെഫുമാരുടെ ഓണ്‍ബോര്‍ഡ് ഭക്ഷണം ആസ്വദിക്കാനും അവാര്‍ഡ് ജേതാക്കളായ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സേവനം ഏറ്റുവാങ്ങാനും അവസരമൊരുക്കിയിരിക്കുന്നു. ഓണ്‍ബോര്‍ഡ് വൈഫൈ, ഖത്തര്‍ എര്‍വേയ്‌സിന്റെ ഒറിക്‌സ് വണ്‍ ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റത്തിലുള്ള മൂവായിരത്തിലധികം വിനോദ പരിപാടികളില്‍നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ എന്നിവയും യാത്രക്കാര്‍ക്ക് ലഭ്യമാകും.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലെ ഏറ്റവും ആധുനിക ഹബായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നും ആഗോളലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ ആവശ്യമായി വരുന്ന കുറഞ്ഞ ട്രാന്‍സിറ്റ് സമയം 30 മിനിട്ടാണ്. ഈ സമയം അര്‍ഹരായ ഉപയോക്താക്കള്‍ക്ക് വേള്‍ഡ് ബിസിനസ് ക്ലാസ് ലോഞ്ചായ അല്‍ മോര്‍ജന്‍ ഉപയോഗിക്കാനോ ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍നിന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗും നടത്താനോ ഉള്ള അവസരമുണ്ട്.

യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഗോള ശൃംഖലയിലൂടെ ആറു ഭൂഖണ്ഡങ്ങളിലുള്ള 150 സ്ഥലങ്ങളിലേക്ക് പോകാനുള്ള സൗകര്യമുണ്ട്. ലോകത്തിലെതന്നെ ഏറ്റവും മികച്ച വളര്‍ച്ച കാണിക്കുന്ന നൂതനവും മികച്ച ഇന്ധനക്ഷമതയുള്ള വൈമാനിക ശക്തിയും ശരാശരി പത്തുദിവസത്തിലൊരിക്കല്‍ പുതിയ വിമാനം സ്വീകരിക്കുകയും ചെയ്യുന്നവരാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഓസ്‌ട്രേലിയയിലെ അഡിലെയ്ഡ്, യുകെയിലെ ബിര്‍മിംഗ്ഹാം, യുഎസ്എയിലെ ബോസ്റ്റണ്‍, ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി, യുഎസ്എയിലെ ലോസ് ഏഞ്ചല്‍സ്, മൊറോക്കോയിലെ മരാക്കിഷ്, ഇറ്റലിയിലെ പിസാ, യുഎഇയിലെ റാസല്‍ഖൈമ, ഓസ്ട്രലിയിലെ സിഡ്‌നി. നമീബിയയിലെ വിന്‍ഡോക്ക്, അര്‍മേനിയയിലെ യേരേവാന്‍ എന്നീ സ്ഥലങ്ങളിലേക്ക് 2016-ല്‍ 12 പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഡിസംബറില്‍ തായ്‌ലന്‍ഡിലെ ക്രാബി, സീഷെല്‍സ് എന്നിവടങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങും.
ഈ ഓഫറുകള്‍ ലഭ്യമാകുന്നതിന് aqatarairways.com/traveltogether സന്ദര്‍ശിക്കുക. ഇതുകൂടാതെ ട്രാവല്‍ ഏജന്റിനെയോ ഖത്തര്‍ എയര്‍വേയ്‌സിന്റെ സെയ്ല്‍സ് ഓഫീസിനെയോ സമീപിച്ച് ബുക്കിംഗ് നടത്താവുന്നതാണ്.

Comments

comments

Categories: Branding