ട്രഷറികളില്‍ രണ്ടാം ദിവസവും പ്രതിസന്ധി രൂക്ഷം

ട്രഷറികളില്‍ രണ്ടാം ദിവസവും പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി വഴിയുള്ള ശമ്പളം, പെന്‍ഷന്‍ വിതരണം രണ്ടാം ദിവസവും തടസപ്പെട്ടു. ഡിസംബര്‍ മാസത്തെ ആദ്യ ശമ്പള ദിനമായ വ്യാഴാഴ്ച്ച ആവശ്യപ്പെട്ട പണം ബാങ്കുകളില്‍ നിന്നു ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ 222 ട്രഷറികളില്‍ 42 എണ്ണത്തില്‍ ശമ്പളവും പെന്‍ഷനും വിതരണവും മുടങ്ങിയിരുന്നു. 300 കോടി രൂപ വരെ കിട്ടിയാല്‍ മാത്രമെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സാധിക്കുള്ളു എന്ന് ട്രഷറികള്‍ അറിയിച്ചിട്ടുണ്ട്.

12 ട്രഷറികളില്‍ ഒട്ടും പണം ലഭിച്ചിട്ടില്ല എന്നാണ് വിവരം. കോഴിക്കോട് ട്രഷറിയില്‍ രണ്ട് കോടി വേണ്ട സ്ഥനത്ത് 17 ലക്ഷം മാത്രമാണുള്ളതെന്നാണ് വിവരം. തലസ്ഥാനത്തെ ജില്ലാ ട്രഷറിയില്‍ തിരക്ക് താരതമ്യേന കുറവാണെങ്കിലും മറ്റു പ്രദേശങ്ങളിലെ സ്ഥതി മറിച്ചാണ്. ട്രഷറികളിലേക്കാവശ്യപ്പെട്ട 167 കോടി രൂപയില്‍ കിട്ടിയത് 111 കോടി രൂപ മാത്രമാണ്. എന്നാല്‍ ബാങ്കുകളിലും ട്രഷറികളിലും പണമെത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഇതു കണക്കിലെടുത്ത് ഏതെങ്കിലും ട്രഷറികളില്‍ നിന്നു ശമ്പളമോ പെന്‍ഷനോ ലഭിക്കാതെ വന്നാല്‍ തൊട്ടടുത്ത് പണമുള്ള ട്രഷറി ശാഖയിലെത്തി പണം വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories