രണ്ടു ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് മിന്ദ്ര

രണ്ടു ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് മിന്ദ്ര

ബെംഗളൂരു: ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍മാരായ മിന്ദ്ര 2017-18 സാമ്പത്തിക വര്‍ഷം അവസാനത്തോടെ രണ്ടു ബില്യണ്‍ ഡോളറിന്റെ വരുമാനം ലക്ഷ്യമിടുന്നതായി അറിയിച്ചു. ഈ വര്‍ഷം മിന്ദ്ര 80 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായും ജബോങ്ങിനെ എറ്റെടുത്ത നടപടി കമ്പനിക്ക് ഗുണം ചെയ്തതായും സിഇഒ ആനന്ദ് നാരായണന്‍ പറഞ്ഞു. അടുത്ത വര്‍ഷം മിന്ദ്രയ്ക്ക് 100 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് ആനന്ദ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തന്നെ കമ്പനിയുടെ സ്വകാര്യ ലേബലുകളിലൊന്നായ റോഡ്‌സ്റ്റര്‍ ലേബലില്‍ കൂടുതല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ മിന്ദ്ര പദ്ധതിയിടുന്നുണ്ട്. നിലവില്‍ റോഡ്സ്റ്റര്‍, എച്ച്ആര്‍എക്‌സ്, ഡ്രസ്‌ബെറി, അനൗക് എന്നീ സ്വകാര്യ ലേബലുകളാണ് മിന്ദ്രയ്ക്കുള്ളത്. 2014-15 സാമ്പത്തിക വര്‍ഷം 773 കോടി വിറ്റുവരവ് നേടിയ മിന്ദ്ര ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് 740 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Comments

comments

Categories: Branding