ഹിന്ദുവെന്നത് മതമല്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ ഭഗവത്

ഹിന്ദുവെന്നത് മതമല്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ ഭഗവത്

ന്യൂഡെല്‍ഹി: ലോകത്തിന് മുന്നില്‍ വ്യക്തി നിര്‍മ്മാണത്തിന്റെ ഉദാത്ത മാതൃകയാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആളുകള്‍ക്ക് സംഘത്തില്‍ ചേരുന്നതിനോ വിട്ടുപോകുന്നതിനോ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുറന്ന മനസ്സോടെയാവണം സംഘത്തെ മനസ്സിലാക്കേണ്ടത്.

മുന്‍വിധികളോടെയും പക്ഷപാതപരമായും രാഷ്ട്രീയ സ്വയംസേവക സംഘത്തെ സമീപിക്കരുത്. ശുദ്ധമായ ജിജ്ഞാസ മാത്രമായിരിക്കണം ഉണ്ടാകേണ്ടതെന്നും സംഘടനയുടെ 90 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി പറഞ്ഞു. ആര്‍എസ്എസ്സുമായി ശീലിച്ചുപോയാല്‍ പിന്നെ ഒരാള്‍ക്ക് പുറത്തുപോകാന്‍ കഴിയില്ല. ഇതുകൊണ്ടാണ് ചിലര്‍ ആര്‍എസ്എസ്സില്‍ ചേരാത്തത്.

സമാജത്തിലെ സകലര്‍ക്കും വേണ്ടി രാഷ്ട്രാഭിമുഖ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആളുകളാണ് സംഘത്തിലുള്ളതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്നും ഹിന്ദുവും ഭാരതീയനും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയെ കൂട്ടിയിണക്കുന്നത്. പുരാതന കാലം മുതലുള്ള സംസ്‌കാരമാണ് ഭാരതത്തിന്റെ സവിശേഷതയെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്ഥാപകന്‍ മിലിന്ദ് കാംബ്ലെ, കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ് വര്‍ധന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories