മൈക്രോമാക്‌സ് ഒയോ റൂംസ് സഹകരണം

മൈക്രോമാക്‌സ് ഒയോ റൂംസ് സഹകരണം

 

ന്യുെഡല്‍ഹി: മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പായ ഒയോ റൂംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മൈക്രോമാക്‌സ് ഉപഭോക്താക്കള്‍ക്ക് ടെക്-അധിഷ്ഠിത ഹോട്ടല്‍ ബുക്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതു വഴി ഒയോയുടെ ഏറ്റവും പുതിയ ഓഫറുകളും ഇടപാടുകളും സംബന്ധിച്ച് വിവരങ്ങള്‍ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റില്‍ യഥാസമയം ലഭ്യമാകും. നിലവില്‍ ഇന്ത്യയിലെ 200 നഗരങ്ങളിലെ ഹോട്ടലുകളില്‍ ഒല താമസ സൗകര്യമൊരുക്കുന്നുണ്ടെന്നും മൈക്രോ ഇന്‍-ഹൗസ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് സ്റ്റിരോയിഡ് ലോഞ്ചര്‍, ഒയോ ആപ്പ് എക്‌സ്പീരിയന്‍സ് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ടെന്നും മൊക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ പറഞ്ഞു. ഒയോ അടുത്തിടെ അവതരിപ്പിച്ച ഏര്‍ലി ചെക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താനും മൈക്രോമാക്‌സ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.

Comments

comments

Categories: Branding