സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കായി കെഎംഎ ശില്പശാല സംഘടിപ്പിച്ചു

സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കായി കെഎംഎ ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: ‘സേഫ്, സ്മാര്‍ട് & സസ്റ്റെയിനബിള്‍ സ്‌കൂള്‍സ്’ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കുമുള്ള ശില്പശാല കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കൊച്ചിയില്‍ നടത്തി. സ്‌കൂള്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദകരായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളുടെ മികവ് പുറത്തു കൊണ്ടു വരാന്‍ അവരെ സഹായിക്കുകയും ചെയ്യേണ്ടവരാണെന്ന് തന്റെ തന്നെ ഉദാഹരണം വിവരിച്ചുകൊണ്ട്, ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

പ്രസിദ്ധ അക്കാഡമീഷ്യനും സ്‌കൂള്‍ മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ ഡോ.സെന്തില്‍ കുമാരന്‍ ശില്പശാല നയിച്ചു. സ്‌കൂളുകളും സ്‌കൂള്‍ പരിസരങ്ങളും കൂടുതല്‍ സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിന് ഇവിടങ്ങളില്‍ സുരക്ഷാനടപടികള്‍, നയങ്ങള്‍, സുരക്ഷാപരിശീലനങ്ങള്‍, സുരക്ഷാ ഓഡിറ്റുകള്‍ തുടങ്ങിയവ നടത്തേണ്ടതിന്റെ പ്രാധാന്യം വിവിധ സെഷനുകളിലായി അദ്ദേഹം ശില്പശാലയില്‍ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസം നേടുന്നതിനു ഭാഷാപഠനം ലളിതമാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നുന്നതായിരുന്നു വിദ്യാഭ്യാസപ്രവര്‍ത്തകനും കരാഡി പാത് എജ്യുക്കേഷന്‍ ഡയറക്ടറുമായ സി പി വിശ്വനാഥ് നയിച്ച സെഷന്‍.

Comments

comments

Categories: Branding