ആശങ്ക വേണ്ട, ഇന്ത്യ കുതിക്കും; കറന്‍സി ക്ഷാമം ഡിസംബര്‍ 30ഓടെ പരിഹരിക്കപ്പെടും: ജയ്റ്റ്‌ലി

ആശങ്ക വേണ്ട, ഇന്ത്യ കുതിക്കും; കറന്‍സി ക്ഷാമം ഡിസംബര്‍ 30ഓടെ പരിഹരിക്കപ്പെടും: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നവംബര്‍ എട്ടിന് മുമ്പ് വിനിമയത്തിലുണ്ടായിരുന്ന അത്രയും എണ്ണം നോട്ടുകള്‍ സര്‍ക്കാര്‍ അച്ചടിക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കറന്‍സി രഹിത സാമ്പത്തിക ഇടപാടുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ജനം ഇതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു. 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനേക്കാള്‍ കുറച്ച് സമയം മതി അതേ തുകയ്ക്കുള്ള 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിന്. അതുകൊണ്ടാണ് ഇപ്പോള്‍ 2,000 രൂപ നോട്ടുകള്‍ കൂടുതലായി ലഭിക്കുന്നതെന്നും ജയ്റ്റ്‌ലി വിശദീകരിച്ചു. ചില വ്യക്തികളുടെ കൈവശമുള്ള കള്ളപ്പണം പൂര്‍ണ്ണമായും പുറത്തുവരില്ല.

പിന്‍വലിച്ച നോട്ടുകളുടെ പകുതിയോളം എണ്ണം നോട്ടുകള്‍ മാത്രമേ പുതുതായി അച്ചടിക്കൂവെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി. പുതിയതായി 2,000 രൂപ നോട്ട് അച്ചടിക്കുന്നതും സര്‍ക്കാര്‍ കറന്‍സി രഹിത സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് കാരണമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

നോട്ട് അസാധുവാക്കിയ ശേഷമുണ്ടായ കറന്‍സി ക്ഷാമം കൂടുതല്‍ 500, 2000 രൂപ നോട്ടുകള്‍ വിതരണം
ചെയ്യുന്നതോടെ ഡിസംബര്‍ അവസാനം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി അമ്പത് ദിവസത്തെ സാവകാശമാണ് ചോദിച്ചതെന്നും ഡിസംബര്‍ 30 ഓടെ കാര്യങ്ങള്‍ സാധാരണ ഗതിയിലാകുമെന്നും ജനങ്ങള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബീല്‍ വാലറ്റുകളും ഉപയോഗിക്കണെമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജിഎസ്ടി (ചരക്കുസേവന നികുതി) നടപ്പാക്കുന്നത് 2017 സെപ്റ്റംബറിന് അപ്പുറം പോകില്ല. അത് ഭരണഘടനാ ബാധ്യതയാണ്. ജിഎസ്ടിയും നോട്ട്അസാധുവാക്കലും ഇന്ത്യയുടെ വളര്‍ച്ചയില്‍ കുതിപ്പുണ്ടാക്കും. നിലവിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്-മന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories