കാഷ്‌ലെസ് കാംപസുകള്‍ ലക്ഷ്യമിട്ട് എച്ച്ആര്‍ഡി

കാഷ്‌ലെസ് കാംപസുകള്‍ ലക്ഷ്യമിട്ട് എച്ച്ആര്‍ഡി

 

ന്യൂഡെല്‍ഹി: സാമ്പത്തിക രംഗത്ത് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനും കാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തീവ്ര കാംപെയ്‌നിംഗ് ലക്ഷ്യമിട്ട് മാനവിഭവശേഷം വികസന മന്ത്രാലയം (എച്ച്ആര്‍ഡി-ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്). ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാഷ്‌ലെസ് കാംപസുകളാക്കി ഉയര്‍ത്തണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിട്ടിയ സാക്ഷരത അഭിയാന്റെ(വിസാര) ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഷ്‌ലെസ് സാമ്പത്തിക വ്യവസ്ഥ എന്ന ആശയത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും പിന്തുണയ്ക്കാനും അധ്യാപകരെയും യുവ വിദ്യാര്‍ത്ഥികളെയും മന്ത്രി ഉദ്‌ബോധിപ്പിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസ്, ഫൈന്‍, ഡിപോസിറ്റുകള്‍, നല്‍കുന്ന ശമ്പളം, വെന്‍ഡര്‍ പേമെന്റ് തുടങ്ങിയവയില്‍ കാഷ്‌ലെസ് രീത്ി പ്രാവര്‍ത്തികമാക്കണം. ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ തീര്‍ത്തും സുരക്ഷിതവും സൗകര്യപ്രദവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ വലിയൊരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. അഴിമതി, കള്ളപ്പണം എന്നിവയ്ക്ക് എതിരായിയുള്ള സുതാര്യമായ ഒരു വ്യവസ്ഥ യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് സഹായിക്കും. ഇല്ലെങ്കില്‍ നിങ്ങള്‍ എത്ര മാത്രം നന്നായി പഠിച്ചാലും ഭാവിയില്‍ അഴിമതി മുഖേന മാത്രമെ ഒരു ജോലി ലഭ്യമാകുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനങ്ങള്‍ മാറ്റങ്ങള്‍ വെറുതെ കണ്ടു നില്‍ക്കാതെ മാറ്റങ്ങളുടെ ശക്തിയായി പ്രവര്‍ത്തിക്കണമെന്നും ടെക്‌നോളജി സാമ്പത്തിക ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വലിയതോതില്‍ പണമിടപാടുകള്‍ നടക്കുന്ന 500 നഗരങ്ങളിലാണ് വിസാക പ്രചരണം ആദ്യം നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കും ആ മാറ്റത്തില്‍ പ്രധാന പങ്കു വഹിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികള്‍, എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്ര സര്‍വകലാശാലകള്‍, കോളെജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രചരണം നടക്കുന്നത്. ഏകദേശം 36,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: Education