ഇന്ത്യന്‍ ഫാഷന്‍ സ്റ്റാര്‍ട്ടപ്പില്‍ ഫേസ്ബുക്ക് 40,000 ഡോളര്‍ നിക്ഷേപിക്കും

ഇന്ത്യന്‍ ഫാഷന്‍ സ്റ്റാര്‍ട്ടപ്പില്‍ ഫേസ്ബുക്ക് 40,000 ഡോളര്‍ നിക്ഷേപിക്കും

 

മുബൈ: ഫേസ്ബുക്കിന്റെ എഫ്ബിസ്റ്റാര്‍ട്ട് എന്ന ഡെവലപ്പര്‍ ഫോക്കസ് പ്രോഗ്രാമിലേക്ക് ഇന്ത്യന്‍ എന്‍ഡ് ടു എന്‍ഡ് ഫാഷന്‍ റീ-കൊമേഴ്‌സ് സ്ഥാപനമായ കൗട്ട്‌ലൂട്ടിനെ തെരഞ്ഞെടുത്തു. 40,000 ഡോളര്‍ ഫണ്ടിംഗും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്റെ മറ്റഅ സേവനങ്ങളും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് ലഭ്യമാകും.

കഴിഞ്ഞ വര്‍ഷമാണ് നവസംരംഭകരെ വളര്‍ത്തികൊണ്ട് വരുന്നതിനും ആഗോളതലത്തില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമായി ഫേസ്ബുക്ക് എഫ്ബിസ്റ്റാര്‍ട്ട് എന്ന പ്രോഗ്രാം ആരംഭിച്ചത്. പദ്ധതിയുടെ കീഴില്‍ കൗട്ട്‌ലൂട്ടിന് കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിന്റെ എന്‍ജിനീയറിംഗ് ടീമിന്റെ മെന്ററിംഗ് സേവനവും ലഭ്യമാകും.

എഫ്ബിസ്റ്റാര്‍ട്ടപ് പ്രോഗ്രാം ഞങ്ങളെ സംബന്ധിച്ചിടത്തോളം മുമ്പോട്ടുള്ള വളര്‍ച്ചയില്‍ വലിയൊരു പ്രോല്‍സാഹനമാണ്. ഫേസ്ബുക്കിന്റെ പിന്തുണ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഫാഷന്‍ റീ-കൊമേഴ്‌സ് വിപ്ലവം ഒരുക്കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കൗട്ട്‌ലൂട്ടിന്റെ സഹസ്ഥാപകനായ ജസ്മീത് തിന്ദ് പറഞ്ഞു.

റിയാക്റ്റ് നേറ്റീവ്, എഫ്ബി ലോഗ്ഇന്‍, എക്കൗണ്ട് കിറ്റ് ആന്റ് ആപ് അനലിറ്റിക്‌സ് എന്നീ ഓപ്പണ്‍ സോഴ്‌സ് ടൂള്‍സ് ഉള്‍പ്പെടെ 25 ല്‍ അധികം സര്‍വീസുകളില്‍ പദ്ധതി ഫ്രീ ആക്‌സസും അനുവദിക്കുന്നുണ്ട്. യുഎസിനു പുറത്ത് എഫ്ബിസ്റ്റാര്‍ട്ടിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ.

Comments

comments

Categories: Branding