എസ്സാറിന്റെ ഓഹരി വാങ്ങുന്നതിന് റോസ്‌നെഫ്റ്റിന് അനുമതി

എസ്സാറിന്റെ ഓഹരി വാങ്ങുന്നതിന് റോസ്‌നെഫ്റ്റിന് അനുമതി

ന്യൂഡെല്‍ഹി: എസ്സാര്‍ ഓയിലിന്റെ 98 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് റഷ്യന്‍ കമ്പനി റോസ്‌നെഫ്റ്റ്, കേശാനി എന്റര്‍പ്രൈസസ് കോ ലിമിറ്റഡ് എന്നിവയ്ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. ഏകദേശം 11 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരും ഈ ഓഹരി ഇടപാടിന്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായ പിജെഎസ്‌സി റോസ്‌നെഫ്റ്റ് ഓയിലിന്റെ സഹസ്ഥാപനമാണ് റോസ്‌നെഫ്റ്റ് എസ്പിവി. എസ്സാര്‍ ഓയിലിന്റെ 49 ശതമാനം ഓഹരികള്‍ എസ്പിവിക്കും ബാക്കി 49 ശതമാനം ഓഹരികള്‍ കേശാനി എന്റര്‍പ്രൈസസിനും ലഭിക്കും. ട്രാഫിഗുര പ്രൈവറ്റ് ലിമിറ്റഡ്, യുസിപി പിഇ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, എസ്സാര്‍ ആഫ്രിക്ക പവര്‍ ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യത്തിനു കീഴിലെ സ്ഥാപനമാണ് കേശാനി എന്റര്‍പ്രൈസസ്. സിബിഎം ഗ്യാസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പ്പാദകരും ഇന്ധന റീട്ടെയ്ല്‍ വിഭാഗത്തിലെ പ്രമുഖ സാന്നിധ്യവുമാണ് എസ്സാര്‍ ഓയില്‍. ഏകദേശം, 2,700 ചെറുകിട ഇന്ധന ഔട്ട്‌ലെറ്റുകള്‍ കമ്പനി പ്രവര്‍ത്തിപ്പിച്ചുവരുന്നു.

Comments

comments

Categories: Branding