ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍: പി വി സിന്ധുവിന് യോഗ്യത

ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍:  പി വി സിന്ധുവിന് യോഗ്യത

 

റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ലോക സൂപ്പര്‍ സീരീസ് ഫൈനലിലേക്ക് യോഗ്യത നേടി. ഡിസംബര്‍ 14 മുതല്‍ 18 വരെ ദുബായിലാണ് ലോക സൂപ്പര്‍ സീരീസ് മത്സരങ്ങള്‍ നടക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച എട്ട് സിംഗിള്‍സ് താരങ്ങളും അത്രയും തന്നെ ഡബിള്‍സ് ടീമുകളുമാണ് ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പങ്കെടുക്കുന്നത്. ലോക സൂപ്പര്‍ സീരീസ് ഫൈനലിലേക്കാ പി വി സിന്ധു ആദ്യമായാണ് യോഗ്യത നേടുന്നത്.

ഈ സീസണിലെ സൂപ്പര്‍ സീരീസ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക സൂപ്പര്‍ സീരീസ് ഫൈനലില്‍ പങ്കെടുക്കുന്നതിനുള്ള റാങ്കിംഗ് തീരുമാനിക്കപ്പെടുന്നത്. ചൈന ഓപ്പണിലെ വിജയവും ഹോങ്കോങ് ഓപ്പണിലെ ഫൈനല്‍ പ്രവേശനവുമാണ് പി വി സിന്ധുവിന് തുണയായത്.

അതേസമയം, 2010 മുതല്‍ ലോക സൂപ്പര്‍ സീരീസ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ള ഇന്ത്യയുടെ സൈന നെഹ്‌വാളിന് ഇത്തവണ ടൂര്‍ണമെന്റിലേക്ക് യോഗ്യത ലഭിച്ചില്ല. ഇത്തവണ, ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയ ഏക താരം കൂടിയാണ് പി വി സിന്ധു.

Comments

comments

Categories: Sports