മികച്ച ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോയെന്ന് റയാന്‍ ഗിഗ്‌സ്

മികച്ച ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോയെന്ന് റയാന്‍ ഗിഗ്‌സ്

 

ലണ്ടന്‍: തന്നോടൊപ്പം കളിച്ചവരില്‍ ഏറ്റവും പ്രതിഭാശാലിയായ ഫുട്‌ബോളര്‍ പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാന്‍ ഗിഗ്‌സ്.

എറിക് കന്റോണ, ബ്രയാന്‍ റോബ്‌സന്‍, പോള്‍ സ്‌കോള്‍സ്, റോയ് കീന്‍, ഡേവിഡ് ബെക്കാം തുടങ്ങിയ മികച്ച താരങ്ങള്‍ക്കൊപ്പമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കെല്ലാം മുകളിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്ഥാനമെന്നാണ് റയാന്‍ ഗിഗ്‌സ് അഭിപ്രായപ്പെട്ടത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബിന്റെ ഭാഗമായിരുന്ന സമയത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും ലീഗ് കപ്പിലും മൂന്ന് തവണയും എഫ്എ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവയില്‍ ഓരോ പ്രാവശ്യവും ജേതാക്കളായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായ 24 വര്‍ഷം ജഴ്‌സിയണിഞ്ഞ റയാന്‍ ഗിഗ്‌സ് ക്ലബിനായി ഏറ്റവും കൂടുതല്‍ തവണ കളത്തിലിറങ്ങിയ താരം കൂടിയാണ്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം ടീമിന്റെ സഹപരിശീലകനായിരുന്നു റയാന്‍ ഗിഗ്‌സ്. പുതിയ പരിശീലകനായി ഹോസെ മൗറീഞ്ഞോ സ്ഥാനമേറ്റതോടെയാണ് യുണൈറ്റഡില്‍ നിന്നും റയാന്‍ ഗിഗ്‌സ് പിന്മാറിയത്.

Comments

comments

Categories: Sports