റസിഡന്‍ഷ്യല്‍ വിപണി നേട്ടത്തിലേക്കെന്ന് പഠനം

റസിഡന്‍ഷ്യല്‍ വിപണി നേട്ടത്തിലേക്കെന്ന് പഠനം

 

ന്യൂഡല്‍ഹി: രാജ്യത്തെ റെസിഡഷ്യല്‍ പ്രോപ്പര്‍ട്ടി വിപണി കുറഞ്ഞ കാലത്തിനുള്ളില്‍ നേട്ടത്തിലെത്തുമെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ പഠനം. കഴിഞ്ഞ രണ്ട് വര്‍ഷം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന വിപണി അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ നേട്ടത്തിലെത്തുമെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളാണ് റെസിഡന്‍ഷ്യല്‍ വിപണിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് മുഖ്യ പങ്ക് വഹിക്കുക. നോട്ട് അസാധുവാക്കല്‍ തീരുമാനം കുറഞ്ഞ കാലത്തേക്ക് മാത്രമാണ് പ്രതിസന്ധിയാവുക. പിന്നീട് വന്‍ വളര്‍ച്ചയ്ക്കുള്ള വഴിയൊരുക്കാന്‍ ഇത് സഹായിക്കും. വിപണിയില്‍ കള്ളപ്പണമൊഴുകുന്നത് തടയുന്നതോടെ കൂടുതല്‍ സുതാര്യത കൈവരിക്കാനും കൂടുതല്‍ അതിലൂടെ കൂടുതല്‍ നിക്ഷേപം വരുത്താനും സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം ഉപകരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
കുറച്ച് വര്‍ഷങ്ങളായി കാര്യമായ വളര്‍ച്ച കൈവരിക്കാത്ത റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ തിരിച്ചുവരവ് സൂചനകള്‍ പ്രകടമാകുന്നുണ്ടെന്നാണ് നൈറ്റ് ഫ്രാങ്ക് വിലയിരുത്തുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നതും സര്‍ക്കാരിന്റെ ഇടപെടലുമാണ് ഇതിന് കാരണമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 2015-16 സാമ്പത്തിക വര്‍ഷം തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. എന്നാല്‍ ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യ പാദത്തില്‍ വില്‍പ്പന വര്‍ധിക്കുന്നതിന്റെ സൂചനകള്‍ വിപണിയില്‍ പ്രകടമാണെന്ന് റിപ്പോര്‍ട്ടില്‍ ജിഎല്‍എല്‍ വ്യക്തമാക്കുന്നു. 42,521 യൂണിറ്റുകളാണ് 2016 ആദ്യ പാദത്തില്‍ വില്‍പ്പന നടന്നത്. 2015 കലണ്ടര്‍ വര്‍ഷത്തെ അവസാന പാദത്തില്‍ ഇത് 39,001 യൂണിറ്റുകളായിരുന്നു. ഒന്‍പത് ശതമാനം വര്‍ധനയാണ് ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യ പാദത്തില്‍ റെസിഡന്‍ഷ്യല്‍ വിപണിയുടെ വളര്‍ച്ച.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ റെസിഡന്‍ഷ്യല്‍ സെഗ്മെന്റ് കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതി, അമൃത്, എല്ലാവര്‍ക്കും വീട് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ ഈ മേഖലയ്ക്ക് വന്‍ വളര്‍ച്ച നല്‍കുമെന്നും ഇവര്‍ കരുതുന്നു. റിയല്‍ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിലാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ധിക്കും. വിദേശ നിക്ഷേപകരുടെ കടന്നവരവും ഇതോടൊപ്പം വര്‍ധിക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Business & Economy