റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്: മൂന്ന് വര്‍ഷത്തിനുള്ളില്‍ 77 ബില്ല്യന്‍ ഡോളര്‍ അവസരമൊരുക്കും

റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്: മൂന്ന് വര്‍ഷത്തിനുള്ളില്‍ 77 ബില്ല്യന്‍ ഡോളര്‍ അവസരമൊരുക്കും

 

മുംബൈ: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ വഴി ഇന്ത്യയില്‍ 77 ബില്ല്യന്‍ ഡോളര്‍ നിക്ഷേപാവസരമുണ്ടാകുമെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏഴ് സുപ്രധാന നഗരങ്ങളിലായിലുള്ള കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍, ഓഫീസ് പ്രോപ്പര്‍ട്ടികളിലുള്ള നിക്ഷേപത്തിനാണ് അവസരമൊരുങ്ങുക.
ഇതില്‍ മുംബൈ, ഡെല്‍ഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ മാത്രമുള്ള റെഡി കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ 277 മില്ല്യന്‍ ചതുരശ്രയടിക്കുള്ള റിയല്‍റ്റി നിക്ഷേപക ട്രസ്റ്റിനുള്ള അവസരമുണ്ടാകും. രാജ്യത്തെ മൊത്തം ഓഫീസ് പ്രോപ്പര്‍ട്ടികളില്‍ 44 ശതമാനത്തോളമാണിത്. കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

മ്യൂച്വല്‍ ഫണ്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപ സാധ്യതയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ് (റെയ്റ്റ്‌സ). ട്രസ്റ്റുകളില്‍ നിന്നും കുറഞ്ഞത് രണ്ടുലക്ഷം രൂപ മുഖവിലയുള്ള യൂണിറ്റുകളാണ് നിക്ഷേപകര്‍ എടുക്കേണ്ടത്. ഈ യൂണിറ്റുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുകയും സ്റ്റോക്ക് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടായി വ്യാപാരം നടത്തുകയും ചെയ്യുന്നതിലൂടെയാണ് നിക്ഷേപകന് വരുമാനം ലഭിക്കുക.
കൊമേഴ്‌സ്യല്‍ പദ്ധതികള്‍, ഓഫീസ് സ്‌പേസ്, അപ്പാര്‍ട്ട്‌മെന്റ്, വെയര്‍ഹൗസ്, ഹോസ്പിറ്റല്‍, ഷോപ്പിങ് കോംപ്ലക്‌സ്, ഹോട്ടല്‍ തുടങ്ങിയ വിവിധ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന വാടകപോലുള്ള വരുമാനത്തിന്റെ വിഹിതം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും.
പൂര്‍ത്തിയാക്കിയ സ്റ്റോക്കുകള്‍ക്ക് പുറമെ ഈ ഏഴ് നഗരങ്ങളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 68 മില്ല്യന്‍ ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പ്രോപ്പര്‍ട്ടികളില്‍ കൂടി റെയ്റ്റ്‌സിനു ലഭിക്കും. നിക്ഷേപക ട്രസ്റ്റിന് ഏറ്റവും അനുയോജ്യമാ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ മാത്രം 44 മുതല്‍ 53 ബില്ല്യന്‍ ഡോളര്‍ വരെ മൂല്യമുള്ളതാണ്. നിര്‍മാണത്തിലിരിക്കുന്നതും പൂര്‍ത്തിയായതുമായ റീട്ടെയ്ല്‍ അസറ്റുകള്‍ 20 മുതല്‍ 24 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 112 മാളുകളോളം റെയ്റ്റ്‌സിന് അനുകൂലമായി ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments

comments

Categories: Business & Economy