മൈക്രോ ഫിനാന്‍സ് വായ്പ നല്‍കാനായി ആര്‍ബിഎല്‍ എപിബിഎസ് പുറത്തിറക്കി

മൈക്രോ ഫിനാന്‍സ് വായ്പ നല്‍കാനായി ആര്‍ബിഎല്‍ എപിബിഎസ് പുറത്തിറക്കി

കൊച്ചി: രാജ്യത്ത് ഏറ്റവും വേഗം വളരുന്ന വാണിജ്യ ബാങ്കുകളിലൊന്നായ ആര്‍ബിഎല്‍ ബാങ്ക്, മൈക്രോ ഫിനാന്‍സ് വായ്പ നല്‍കാനായി ആധാര്‍ പേമെന്റ് ബ്രിഡ്ജ് സിസ്റ്റം
(എപിബിഎസ്) പുറത്തിറക്കി. ഇത്തരം സംവിധാനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കുകൂടിയാണ് ആര്‍ബിഎല്‍.
ഗ്രമീണമേഖലയുള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള ഗുണഭോക്താക്കള്‍ക്ക് കാഷ്‌ലെസ് പേമെന്റ് നല്‍കുവാന്‍ ഈ സംവിധാനം സഹായിക്കുന്നു. മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്ക് എപിബിഎസ് സംവിധാനത്തിലൂടെ വായ്പാ തുക ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള എക്കൗണ്ടിലേയ്ക്ക് ആര്‍ബിഎല്‍ ബാങ്കിലൂടെ നേരിട്ട് നല്‍കാന്‍ സാധിക്കും. ഗുണഭോക്താക്കള്‍ക്കുള്ള ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ടു ബാങ്ക് എക്കൗണ്ടിലേക്ക് നല്‍കുന്നതിനായി എന്‍പിസിഐ ആണ് എപിബിഎസ് വികസിപ്പിച്ചെടുത്തത്. കൂടുതലായി കാഷിനെ ആശ്രയിക്കുന്ന ഈ മേഖലയെ കാഷ്‌ലെസ് സംവിധാനത്തിലേക്ക് നയിക്കുവാന്‍ ആര്‍ബിഎല്‍ ബാങ്കിന്റെ പേമെന്റ് സംവിധാനം സഹായിക്കും.

” നിലവിലുള്ള ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് മൈക്രോ വായ്പകള്‍ നല്‍കാനുള്ള ശ്രമം ഗ്രാമീണ മേഖലയെ കാഷ്‌ലെസ് സമൂഹമായി മാറ്റുന്നതിനുള്ള പുതിയ ചുവടുവയ്പാണ്. മറ്റു ബാങ്കുകളും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരുമെന്ന് ഉറപ്പാണ്. ഈ മേഖലയിലെ ട്രെന്‍ഡ് സെറ്ററായിരിക്കും എപിബിഎസ് സംവിധാനം,” ആര്‍ബിഎല്‍ ബാങ്കിന്റെ സ്ട്രാറ്റജി ഹെഡ് രാജീവ് അഹൂജ പറഞ്ഞു.

” ആധാര്‍ ഉപയോഗിച്ചുള്ള വായ്പ നല്‍കല്‍ ആധാറിന്റെ പുതിയ ഉപയോഗമാണ്. ഗുണഭോക്താവിന് ആധാര്‍ ഉപയോഗിച്ചുതന്നെ തുക പിന്‍വലിക്കുകയും ചെയ്യാം.” എന്‍പിസിഐയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ പി ഹോട്ട പറഞ്ഞു.

1943-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആര്‍ബിഎല്‍ ബാങ്ക് 2010-ല്‍ പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ ശക്തമായ രൂപാന്തരീകരണത്തിലൂടെ കടന്നുപോവുകയാണ്. ഇന്ന് വൈവിധ്യമാര്‍ന്ന ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ബാങ്കിന് 20 ലക്ഷത്തിലധികം ഉപഭോക്താക്കളും 201 ശാഖകളും 373 എടിഎമ്മുകളുമുണ്ട്. പതിനാറ് സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളില്‍ സാന്നിധ്യവുമുണ്ട്. കോര്‍പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ്, വാണിജ്യ ബാങ്കിംഗ്, ബ്രാഞ്ച് ആന്‍ഡ് ബിസിനസ് ബാങ്കിംഗ്, അഗ്രിബിസിനസ്, വികസന ബാങ്കിംഗും ധനകാര്യഉള്‍പ്പെടുത്തലും, ട്രഷറി- ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് എന്നീ ആറു പ്രധാനമേഖലകളില്‍ ബാങ്ക് സേവനം നല്‍കിവരുന്നു.

Comments

comments

Categories: Banking

Related Articles