രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തു

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തു

 

ന്യൂ ഡെല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഹാക്ക് ചെയ്തവര്‍ ഈ എക്കൗണ്ടുകള്‍ വഴി അസഭ്യ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയും രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. അധികം വൈകാതെ സന്ദേശം പിന്‍വലിക്കുകയും എക്കൗണ്ടിന്റെ പേര് മാറ്റുകയും ചെയ്തു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പിന്നീട് ഈ രണ്ട് എക്കൗണ്ടുകളും ഹാക്കര്‍മാരില്‍ നിന്ന് തിരിച്ചു പിടിച്ചു. എന്നെ വെറുക്കുന്നവര്‍ക്ക് നന്ദി, നിങ്ങള്‍ സൗന്ദര്യമുള്ളവരാണ്; പക്ഷേ നിങ്ങളുടെ വെറുപ്പ് മാത്രം വെച്ച് ഒരിക്കല്‍ കൂടി ഇതു കാണാനാകില്ല- എന്ന സന്ദേശമാണ് തിരിച്ചുപിടിച്ച ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്ന് രാഹുല്‍ ആദ്യമായി നല്‍കിയത്.

Comments

comments

Categories: Slider, Top Stories