പിഎന്‍ബി-ഒല മൊബീല്‍ എടിഎമ്മുകള്‍ കൊച്ചിയില്‍

പിഎന്‍ബി-ഒല മൊബീല്‍ എടിഎമ്മുകള്‍ കൊച്ചിയില്‍

 

കൊച്ചി: രാജ്യത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്പായ ഒല, പഞ്ചാബ് നാഷണല്‍ ബാങ്കുമായി(പിഎന്‍ബി) ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് സൗകര്യ പ്രദമായി പണം പിന്‍വലിക്കാവുന്ന തരത്തില്‍ കൊച്ചിയില്‍ മൊബീല്‍ എടിഎമ്മുകള്‍ ഒരുക്കുന്നു. രണ്ടു ദിവസത്തെ പരിപാടിയുടെ ഭാഗമായി നവംബര്‍ 30ന് നടന്ന ആദ്യ ദിവസത്തെ ഇടപാടില്‍ തന്നെ നൂറുകണക്കിന് ആളുകള്‍ ഈ സൗകര്യം ഉപയോഗിച്ചു. ഇന്ന് ഇന്‍ഫോപാര്‍ക്ക്,എംജി റോഡ്, പനമ്പിള്ളി നഗര്‍, കലൂര്‍ എന്നിവിടങ്ങളില്‍ പണം പിന്‍വലിക്കുവാനുള്ള സൗകര്യം ലഭ്യമായിരിക്കും.

പിഎന്‍ബിയുടെ എടിഎം മെഷീനുകള്‍ ഘടിപ്പിച്ച ഒല കാബുകള്‍ ഈ ഭാഗങ്ങളില്‍ എത്തും. ഒല വോളന്റീയര്‍മാരും പിഎന്‍ബി എക്‌സിക്യൂട്ടീവുകളും ഇതോടൊപ്പം സഹായത്തിനുണ്ടാകും. കഴിഞ്ഞ ആഴ്ചകളില്‍ ഹൈദരാബാദ്, കൊല്‍ക്കത്ത, ബാംഗളൂരു എന്നിവിടങ്ങളില്‍ ഒല പ്രമുഖ ബാങ്കുകളുമായി ചേര്‍ന്ന് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.
അത്യാവശ്യം പണത്തിനായി ബാങ്കുകളിലേക്ക് പോകേണ്ട അവസ്ഥ ഒഴിവാക്കുന്നതിനാണ് ജനങ്ങള്‍ക്കടുത്തേക്ക് എടിഎമ്മുകള്‍ എത്തിക്കുന്നതെന്ന് ഒല ദക്ഷിണ മേഖല ബിസിനസ് മേധാവി കിരണ്‍ ബ്രഹ്മ പറഞ്ഞു. ഹൈദരാബാദിലും കൊല്‍ക്കത്തയിലും ഈ സേവനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അതുകൊണ്ടുതന്നെ കൊച്ചിയില്‍ ഇത് അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദേഹം പറഞ്ഞു.

ഒല പോലൊരു കമ്പനിയുമായി ചേര്‍ന്ന് പണത്തിന് ക്ഷാമമുള്ള ഈ ഘട്ടത്തില്‍ എറണാകുളം ഭാഗത്തെ ജനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് കൊച്ചി ഡിവിഷന്‍ മേഖല മേധാവി സൂസി ജോര്‍ജ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ഒരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലാണ് ഒല. ഈയിടെ ആരംഭിച്ച ‘ഒല ക്രെഡിറ്റ്’ എന്ന പോസ്റ്റ്‌പെയ്ഡ് സേവനം രാജ്യത്താദ്യമായി ക്രെഡിറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു. ആളുകള്‍ക്ക് പണം അത്യാവശ്യമായ ഘട്ടത്തിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ‘ഒല മണി’ ഇതിനകം തന്നെ രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ വാലറ്റുകളില്‍ മൂന്നാം സ്ഥാനം നേടികഴിഞ്ഞു. ഭക്ഷണം, വിനോദം, ഇ കൊമേഴ്‌സ്, ബില്‍ പെയ്‌മെന്റ്, മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ ഏതു സേവനവും വിരലൊന്നമര്‍ത്തിയാല്‍ ലഭ്യമാകുന്നതാണ് ഈ സംവിധാനം.

Comments

comments

Categories: Branding
Tags: mobile ATM, Ola, PNB