പാചകവാതക വില കൂട്ടി

പാചകവാതക വില കൂട്ടി

 

ന്യൂഡെല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതസിലിണ്ടറിന് 2.07 രൂപ വില വര്‍ധിപ്പിച്ചു. ആറ് മാസത്തിനുള്ളില്‍ നടന്ന ഏഴാമത്തെ വില വര്‍ധനയാണിത്. അതേസമയം വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം കുറച്ചു. കിലോ ലിറ്ററിന് 1881 രൂപയാണ് വില കുറച്ചത്. മുന്‍പ് രണ്ടു തവണ വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം പെട്രോള്‍ വില ലിറ്ററിന് 13 പൈസയായി വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഡീസല്‍ ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Slider, Top Stories