ലെനൊവൊ കെ6 പവര്‍ ഇന്ത്യന്‍ വിപണിയില്‍

ലെനൊവൊ കെ6 പവര്‍ ഇന്ത്യന്‍ വിപണിയില്‍

 

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ലെനൊവൊയുടെ പുതിയ മോഡലായ ലെനൊവൊ കെ6 പവര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 9,999 രൂപയുടെ 4ജി സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഡിസംബര്‍ ആറ് മുതല്‍ ഫിളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് േ്രഗ എന്നീ ഷേഡുകളില്‍ ഫോണ്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡ് 6.0 മാഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഐഎഫ്എ 2016 ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 145 ഗ്രാം ഭാരം, ഡ്യുവല്‍ സിം സൗകര്യം, 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 1.4 ജിഗാഹെട്‌സ് ഒക്ടാ-കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 430 സോക് ആന്‍ഡ്രെയോ 505 സിപിയു, 13 എംപി പിന്‍കാമറ, 8 എംപി മുന്‍ കാമറ 400 എംഎഎച്ച് ബാറ്ററി, തിയേറ്റര്‍ മാക്‌സ് മീഡിയ കണ്‍സെപ്ഷന്‍ സര്‍വീസ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ലെനൊവൊ കെ6 പവറിന്റെ സവിശേഷതകള്‍.

ആക്‌സലറോമീറ്റര്‍, ഗൈറോസ്‌കോപ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കംപാസ് എന്നീ സൗകര്യങ്ങളുള്ള ഫോണില്‍ കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത്, വൈ-ഫൈ എഫ്എം, റേഡിയോ, മെക്രോ എസ്ഡി കാര്‍ഡ്, മൈക്രോ യുഎസ്ബി, 4ജി, എല്‍ടിഇ,ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

Comments

comments

Categories: Branding

Related Articles