ഗ്ലോബല്‍ വില്ലേജില്‍ ജോയ് ആലുക്കാസ് ഷോറൂം തുറന്നു

ഗ്ലോബല്‍ വില്ലേജില്‍ ജോയ് ആലുക്കാസ് ഷോറൂം തുറന്നു

 

ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ ജോയ് ആലുക്കാസ് ഷോറൂം തുറന്നു. സന്ദര്‍ശകര്‍ക്ക് തെരഞ്ഞെടുക്കാന്‍ പത്തുലക്ഷത്തിലധികം ഡിസൈനുകള്‍ ജോയ് ആലുക്കാസ് ഗ്ലോബല്‍ വില്ലേജ് ഔട്ട്‌ലെറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 70 ശതമാനം ഡിസ്‌ക്കൗണ്ട്, പോല്‍ക്കി ആഭരണങ്ങള്‍ക്ക് 65 ശതമാനം ഡിസ്‌ക്കൗണ്ട്, പേളിന്റെ ആഭരണങ്ങള്‍ക്ക് 50 ശതമാനം, പ്രെഷ്യസ് ജൂവല്‍റിക്ക് 10 ശതമാനം പണിക്കൂലിയില്‍ കിഴിവ്, എന്നിങ്ങനെ നിരവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ് ഇന്ത്യന്‍ പവലിയനിലെ ജോയ് ആലുക്കാസ് ഷോറൂം ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോണ്‍പോള്‍ ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ് ഡയറക്റ്റര്‍ സോണിയ ജോണ്‍ പോള്‍, എക്‌സ്‌ചേഞ്ച് ഡയറക്റ്റര്‍ ആന്റണി ജോസ്, ഇന്ത്യന്‍ പവലിയന്റെയും ജോയ് ആലുക്കാസ് ഓഫീഷ്യല്‍സിന്റെയും സിഇഒ സുനില്‍ ഭാട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: Branding