ജോയി കുറ്റിയാനി ബ്രോവാര്‍ഡ് കൗണ്ടിഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡ് അംഗം

ജോയി കുറ്റിയാനി ബ്രോവാര്‍ഡ് കൗണ്ടിഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡ് അംഗം

 

ഫ്‌ളോറിഡ: പാലാ ഭരണങ്ങാനം സ്വദേശിയായ ജോയി കുറ്റിയാനിയെ ബ്രോവാര്‍ഡ് കൗണ്ടിഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡ് അംഗമായി കൗണ്ടി മേയര്‍ മാര്‍ട്ടിന്‍ കെര്‍ ജോയ് നിയമിച്ചു. പതിനെട്ട് അംഗങ്ങളുള്ള ബോര്‍ഡില്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയുടെ പ്രതിനിധിയായിട്ടാണ് കുറ്റിയാനിയെ നിയമിച്ചിട്ടുള്ളത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ആദ്യമായാണ് കൗണ്ടി മേയര്‍ അഡൈ്വസറി ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത്. രണ്ടു ദശലക്ഷം ജനസംഖ്യയുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ നീതിയും പൗരാവകാശവും ഉറപ്പുവരുത്തുന്നതിനും, ജാതി,മത,വര്‍ഗ,വര്‍ണ്ണ, ലിംഗ, വംശീയ വിവേചനങ്ങള്‍ തടയുന്നതിനും, ചൂഷണ വിധേയനായ പൗരന്റെ നിയമാവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനുമായി ഭരണഘടനാപ്രകാരം സ്ഥാപിതമാണ് ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡ്. ഉപദേശക സമതി എന്നതിലുപരി അര്‍ദ്ധ ജുഡീഷല്‍ അധികാരം കൂടി ബോര്‍ഡില്‍ നിഷിപ്തമാണ്. അതിനാല്‍ വിവേചനം സംബന്ധിച്ച് ഏതുതരത്തിലുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ബോര്‍ഡിന് അധികാരമുണ്ട്.

ഫ്‌ളോറിഡ സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തിലും അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസനസ്സ് അഡ്മിനിസ്‌ട്രേഷനിലും ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിലും ബിരുദധാരിയായ ജോയി ബ്രോവാര്‍ഡ് കൗണ്ടി ക്ലര്‍ക്ക് ഓഫ് സര്‍ക്ക്യൂട്ട് ആന്റ് കൗണ്ടി കോര്‍ട്ടിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രയിനിംഗ് കോര്‍ഡിനേറ്ററായി ജോലി ചെയ്തു വരുകയായിരുന്നു.

ജോയി കുറ്റിയാനി 2012 ല്‍ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡുടെ പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയെ ഒന്നിച്ചുചേര്‍ത്ത് ഡേവി നഗരസഭയുടെ ഫാല്‍ക്കണ്‍ ലിയാപാര്‍ക്കില്‍ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ നിര്‍മ്മിക്കാന്‍ ഇദ്ദേഹം നേതൃത്വം നല്‍കി.

കേരള സമാജത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമ പഞ്ചാത്തുമായി സഹകരിച്ച് എഴുപത്തഞ്ച് കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ ജോയി ആയിരുന്നു.

്അഞ്ചാമത് ഫോമ കണ്‍വന്‍ഷന്റെ(മയാമി) നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സ് ഫ്‌ളോറിഡാ ചാപ്റ്റര്‍ പ്രസിജഡന്റ്, നാഷ്ണല്‍ വൈസ് പ്രസിഡന്റ്, ഇന്ത്യ പ്രസ്സ് ക്ലബ് ജോയിന്റ് ട്രഷറര്‍, ജീവകാരുണ്യ സംഘടനയായ അമലയുടെ സ്ഥാപക പ്രസിഡന്റ് എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്‌ളോറിഡയിലെ പ്രശസ്തമായ കെയ്‌സര്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാഡമിക് അഡൈ്വസ്‌മെന്റ് കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Branding