പണരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്ര

പണരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്ര

പരമാവധി പണം കുറച്ചുള്ള സമ്പദ് വ്യവസ്ഥയായി ഒരു വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ മാറ്റുന്നതിനുള്ള ബ്ലൂപ്രിന്റ് തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല പാനലിന് രൂപം നല്‍കിയിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേമെന്റ് സംസ്‌കാരത്തെ ശക്തിപ്പെടുത്താനും അതിനെതിരെയുള്ള എതിര്‍പ്പുകളെ വിദഗ്ധപൂര്‍വം നേരിടാനുമാണ് ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് പാനലിന്റെ കണ്‍വീനര്‍. ഒഡീഷയുടെ നവീന്‍ പട്‌നായിക്, പുതുച്ചേരിയുടെ വി നാരായണസ്വാമി, സിക്കിമിലെ പവന്‍കുമാര്‍ ചാംലിംഗ്, മധ്യപ്രദേശിന്റെ ശിവ് രാജ്‌സിംഗ് ചൗഹാന്‍, മഹാരാഷ്ട്രയുടെ ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവരാണ് സമിതിയിലെ മറ്റ് മുഖ്യമന്ത്രിമാര്‍. നിതി ആയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അമിതാഭ് കാന്തും പാനലിലുണ്ട്.
ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയാറാക്കുകയാണ് സമിതിയുടെ ഉദ്ദേശ്യം. കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ അതിവേഗം നയിക്കുന്നതിന് പാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവെച്ചേക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി ഇത്തരത്തിലൊരു സംവിധാനമുണ്ടാക്കിയത് രാഷ്ട്രീയത്തിന് അതീതമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികച്ച നീക്കമാണ്.

Comments

comments

Categories: Editorial