ഐഡിയ 4ജി: കേരളത്തില്‍ 2.6 കോടി ജനങ്ങള്‍ക്ക് സേവനം ലഭ്യമാകും

ഐഡിയ 4ജി: കേരളത്തില്‍ 2.6 കോടി ജനങ്ങള്‍ക്ക് സേവനം ലഭ്യമാകും

ന്യൂഡെല്‍ഹി: ഐഡിയ സെല്ലുലാര്‍ കേരളത്തിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ഹൈസ്പീഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 4ജി സാന്നിധ്യം ശക്തമാക്കുന്നു. 4ജി സേവനങ്ങള്‍ ഈ വര്‍ഷമാദ്യം ആരംഭിച്ചതു മുതല്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ വലിയ കുതിച്ചുകയറ്റം നടത്തിയിരിക്കുന്ന ഐഡിയ 460 നഗരങ്ങളിലും 600 ഗ്രാമങ്ങളിലുമായി 2.6 കോടി ജനതയ്ക്കാണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെ എല്ലാ താലൂക്കുകളിലും ഇപ്പോള്‍ ഐഡിയയുടെ ഹൈസ്പീഡ് 4ജി സേവനം ലഭ്യമാണ്.

മിതമായ നിരക്കില്‍ വോയ്‌സ്, ഡേറ്റ സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആകര്‍ഷകമായ ഓഫറുകളാണ് ഐഡിയ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. 255 രൂപയുടെ റീച്ചാര്‍ജിന് 28 ദിവസത്തെ വാലിഡിറ്റിയില്‍ 10 ജിബി ഡേറ്റ ഓഫറുകളും (ഒരു ജിബിക്ക് 25 രൂപ നിരക്ക് മാത്രം ബാധകം) സമാനമായ മറ്റു നിരവധി ഓഫറുകളും ഐഡിയ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

കമ്പനിയുടെ ഏറ്റവും വലിയ വിപണിയിലെ നിക്ഷേപം തുടരുന്നതിലൂടെ, എഫ്ഡിഡി, ടിഡിഡി ബാന്‍ഡുകളില്‍ ഉയര്‍ന്ന സ്‌പെക്ട്രം ശേഷി സ്വന്തമാക്കിയ ഐഡിയ സെല്ലുലാര്‍ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് പരിധി വികസിപ്പിക്കുകയും മേഖലയില്‍ ഏറ്റവുമുയര്‍ന്ന സ്‌പെക്ട്രം ശേഷിയുള്ള കമ്പനിയായി മാറുകയും ചെയ്യുകയാണ്. നെറ്റ്‌വര്‍ക്കിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

900, 1800, 2100, 2300, 2500 MHz എന്നീ ബാന്‍ഡ് വിഡ്ത്തുകള്‍ സ്വന്തമാക്കിയിട്ടുള്ള ഐഡിയയ്ക്ക് മേഖലയില്‍ ശക്തമായ സ്‌പെക്ട്രം ശേഷിയാണുള്ളത്. ഈ ഡിജിറ്റല്‍ യുഗത്തില്‍ 186 മില്ല്യണിലധികം ഉപഭോക്താക്കളിലേക്കെത്തിക്കൊണ്ട് ഇന്ത്യയിലുടനീളമുള്ള വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനദാതാവായി ഐഡിയയ്ക്ക് വിജയകരമായി മാറാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഐഡിയ സെല്ലുലാര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അംബരീഷ് ജെയിന്‍ വ്യക്തമാക്കി. എഫ്ഡിഡി, ടിഡിഡി ബാന്‍ഡുകളില്‍ ഏകദേശം 900 MHz സ്‌പെക്ട്രം വഴി ഉപഭോക്താവിന് മികച്ച വയര്‍ലെസ് ഡേറ്റ സേവനം ലഭ്യമാക്കാനും അതിവേഗം വളരുന്ന മൊബീല്‍ ഡേറ്റ ബിസിനസിന്റെ ഭൂരിഭാഗവും സ്വന്തമാക്കാനുമാണ് ഐഡിയ തയാറെടുക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൊബീല്‍ സേവനദാതാവ് എന്ന നിലയില്‍ ഇവിടുത്തെ വിപണിയില്‍ കമ്പനി തുടര്‍ന്നും നിക്ഷേപം നടത്തുകയും ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവങ്ങളെ മുന്നില്‍ നിന്നു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ 4ജി ഹാന്‍ഡ്‌സെറ്റുകള്‍ സ്വന്തമാക്കുന്ന ഐഡിയ ഡേറ്റ ഉപഭോക്താക്കള്‍ക്ക് 255 രൂപ നിരക്കില്‍ 28 ദിവസത്തെ വാലിഡിറ്റിയോടെ 10 ജിബി ഡേറ്റ ലഭിക്കും. (ഒരു ജിബിക്ക് 25 രൂപ നിരക്ക്). മൂന്നു തവണത്തേക്കാണ് ഈ ഓഫര്‍ ലഭിക്കുക. കൂടാതെ 4ജി ഹാന്‍ഡ്‌സെറ്റുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡേറ്റ, കോംബോ ഓഫറുകളും ലഭ്യമാണ്. 499 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയോടെ 10 ജിബി ഡേറ്റ (ഒരു ജിബിക്ക് 50 രൂപ നിരക്കില്‍) സ്വന്തമാക്കാം. എത്ര തവണ വേണമെങ്കിലും ഈ ഓഫര്‍ ചെയ്യാവുന്നതാണ്. കോംബോ ഓഫറില്‍, 500 മിനുറ്റും 2 ജിബിയും 297 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 39 രൂപയുടെ റീച്ചാര്‍ജിന് 28 ദിവസത്തെ വാലിഡിറ്റിയോടെ ലോക്കല്‍ ഐഡിയ കോളുകള്‍ക്ക് മിനിറ്റിന് 10 പൈസ എന്ന കുറഞ്ഞ കോള്‍ നിരക്കും ഐഡിയ അവതരിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles