സ്വര്‍ണം കൈവശം വെക്കുന്നതിനുള്ള നിയന്ത്രണം കര്‍ശനമാക്കുന്നു

സ്വര്‍ണം കൈവശം വെക്കുന്നതിനുള്ള നിയന്ത്രണം കര്‍ശനമാക്കുന്നു

ന്യൂഡെല്‍ഹി: വ്യക്തികള്‍ സ്വര്‍ണം കൈവശം വെക്കുന്നതിനുള്ള നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31പവന്‍ സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 12.5 പവന്‍ സ്വര്‍ണവും കൈവശം സൂക്ഷിക്കാമെന്ന നിയമമാണ് കര്‍ശനമാക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നോട്ട് അസാധുവാക്കലിനുശേഷമുള്ള സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.

ആദായ നികുതി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഉത്തരവിന് വിരുദ്ധമായി കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചാല്‍ ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കാന്‍ അധികാരമുണ്ടായിരിക്കും. പൈതൃക സ്വത്തായി ലഭിച്ച സ്വര്‍ണത്തിനും വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിനും നിയന്ത്രണം ബാധകമല്ല. 500 രൂപ, 1000 രൂപ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിരവധി പേര്‍ തങ്ങളുടെ കൈവശം സൂക്ഷിച്ചിരുന്ന കള്ളപ്പണം വെളുപ്പിക്കുന്നതിനായി സ്വര്‍ണം വാങ്ങിക്കൂട്ടിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

Comments

comments

Categories: Slider, Top Stories