ലോകമുത്തശ്ശി, 117 നോട്ട് ഔട്ട്!

ലോകമുത്തശ്ശി, 117 നോട്ട് ഔട്ട്!

 
ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ എമ്മ മൊറാനോ 117 മത്പിറന്നാള്‍ ആഘോഷപൂര്‍വം കൊണ്ടാടി. നവംബര്‍ 29നായിരുന്നു കേക്ക് മുറിച്ച് ലോകത്തിന്റെ മുത്തശ്ശി പിറന്നാള്‍ ആഘോഷിച്ചത്.

പത്തൊമ്പാതാം നൂറ്റാണ്ടില്‍ ജനിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്ന അറിയപ്പെടുന്ന ഏക വ്യക്തിയാണ് എമ്മ. നേരത്തെ കിടക്കാന്‍ പോകുന്നതും ഒറ്റയ്ക്കുള്ള ജീവിതവുമാണ് തന്റെ പ്രായത്തിന്റെ രഹസ്യമെന്നാണ് പിറന്നാള്‍ ആഘോഷത്തിനിടെ അവര്‍ പറഞ്ഞത്.
1899ല്‍ ഇറ്റലിയിലെ വെര്‍ബാനിയയിലാണ് എമ്മ ജനിച്ചത്.
ദിവസവും രണ്ട് മുട്ടയും കുക്കീസുമാണ് 90 വര്‍ഷങ്ങളായി ഈ മുത്തശ്ശി കഴിക്കുന്ന ഭക്ഷണം.

ഈ വര്‍ഷം മെയ് 16നായിരുന്നു ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് എമമ മൊറാനോയെ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ഔദ്യോഗിക പ്രഖ്യാപിച്ചത്. ജീവിതത്തിന്റെ വില കാണിച്ചുതരുന്നതാണ് എമ്മ മുത്തശ്ശിയുടെ ജീവിതരീതിയെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ റെക്കോര്‍ഡ്‌സ് മേധാവി മാര്‍ക്കോ ഫ്രിഗറ്റി കഴിഞ്ഞ ദിവസം പറഞ്ഞത്.

1938 മുതല്‍ ഒറ്റയ്ക്കാണ് എമ്മയുടെ ജീവിതം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് കാരണം അയാളുടെ ആക്രമണ സ്വഭാവമായിരുന്നുവെന്ന് എമ്മ പറയുന്നു. ആകെയുണ്ടായിരുന്ന കുട്ടി ജനിച്ച് അധികനാള്‍ കഴിയും മുമ്പേ മരണപ്പെട്ടു. ആരും തന്റെ മേല്‍ മേധാവിത്വം പുലര്‍ത്തുന്നത് ഇഷ്ടമല്ലാത്തതിനാലാണ് ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് എമ്മ മുത്തശ്ശി പറയുന്നത്.

Comments

comments

Categories: Trending