നോട്ട് നിരോധനം, കോളടിച്ചത് പേടിഎമ്മിന്

നോട്ട് നിരോധനം, കോളടിച്ചത് പേടിഎമ്മിന്

ന്യൂഡെല്‍ഹി: ഗവണ്‍മെന്റിന്റെ നോട്ടു നിരോധന നടപടികള്‍ക്ക് ശേഷം 35 ദശലക്ഷം മൊബീല്‍, ഡിടിഎച്ച് റീച്ചാര്‍ജ് ട്രാന്‍സാക്ഷനുകള്‍ നടന്നെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേറ്റിംഎം.

രാജ്യത്ത് 70 ശതമാനത്തിലധികം ഓണ്‍ലൈന്‍ മൊബീല്‍, ഡിടിഎച്ച് റീച്ചാര്‍ജുകളും നടക്കുന്നത് പേടിഎമ്മിലൂടെ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. നോട്ടുനിരോധന നടപടിക്കുശേഷം പേടിഎം ഓണ്‍ലൈന്‍ റീചാര്‍ജുകളില്‍ കാര്യമായ വര്‍ദ്ധന അനുഭവപ്പെട്ടു. ദശലക്ഷകണക്കിന് പുതിയ ഉപഭോക്താക്കള്‍ ആദ്യമായി ഓണ്‍ലൈന്‍ റീചാര്‍ജ് പരീക്ഷിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 35 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ പേടിഎം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ദശലക്ഷകണക്കിന് പുതിയ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ റീചാര്‍ജിംഗിലേക്ക് കടന്നു വന്നു. സുഹൃത്തുകള്‍ക്കും കുടുബാംഗങ്ങള്‍ക്കും വേണ്ടി അഞ്ച് ആറ് നമ്പര്‍ വരെ റീചാര്‍ജ് ചെയ്യുന്ന പുതിയ ട്രന്‍ഡും വളര്‍ന്നു വന്നിട്ടുണ്ട് പേടിഎം സീനിയര്‍ വൈസ്പ്രസിഡന്റ് ശങ്കര്‍ നാഥ് പറഞ്ഞു.

Comments

comments

Categories: Branding