നാഡ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

നാഡ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

 

ചെന്നൈ: തമിഴ്‌നാട് തീരത്തോട് അടുക്കുന്ന ‘നാഡ’ ചുഴലിക്കാറ്റ് ഇന്ന് രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരകയറണമെന്നുചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ചെന്നൈയ്ക്ക് 600 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റര്‍ കിഴക്കുമായി ശക്തിപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തോട് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റും അതിശക്തമായ മഴയും വിനാശം വിതയ്ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. അതേസമയം മഴലഭ്യതയില്‍ ഏറെ കുറവ് നേരിട്ട തമിഴ്‌നാട്ടിലെയും കേരളത്തിലെയും വരള്‍ച്ചയുടെ ആഘാതം കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നും കരുതപ്പെടുന്നു.

Comments

comments

Categories: Slider, Top Stories