ക്ലൗഡ്‌ചെറി ആറു ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ക്ലൗഡ്‌ചെറി ആറു ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാസ് അധിഷ്ഠിത കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ക്ലൗഡ്‌ചെറി ആറു ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ആഗോള വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപ സമാഹരണം. ക്ലൗഡ്‌ചെറിയുടെ മാതൃ സ്ഥാപനമായ കസ്റ്റമര്‍ അനലിക്റ്റിക്‌സ് ടെക്‌നോളജീസ് ഇന്‍ക് കഴിഞ്ഞ സെപ്റ്റംബറില്‍ വെര്‍ട്ടെക്‌സ് വെഞ്ച്വേഴ്‌സ്, സിസ്‌കോ ഇന്‍വെസ്‌മെന്റ്‌സ് എന്നിവരില്‍ നിന്ന് ആറു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, വൂണിക് ഉള്‍പ്പെടെ റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ്, ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ധാരാളം ബ്രാന്‍ഡുകളുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Branding