സിറ്റിസെന്‍ ഇക്കോഡ്രൈവ് വണ്‍ വാച്ച് വിപണിയില്‍

സിറ്റിസെന്‍ ഇക്കോഡ്രൈവ് വണ്‍ വാച്ച് വിപണിയില്‍

 

കൊച്ചി: ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലൈറ്റ് പവേര്‍ഡ് വാച്ച്-സിറ്റിസെന്‍ ഇക്കോഡ്രൈവ് വണ്‍ വിപണിയിലെത്തി. ജാപ്പനീസ് കമ്പനിയുടെ ആദ്യ ഇക്കോ ഡ്രൈവ് വാച്ചിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും മുന്തിയ മേഡലായ ഇക്കോ ഡ്രൈവ് വണ്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രകൃത്യാലുള്ളതോ മനുഷ്യനിര്‍മിതമോ ആയ പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജമുണ്ടാക്കിയാണ് ഇക്കോ ഡ്രൈവ് വാച്ചുകളുടെ പ്രവര്‍ത്തനം. ബാറ്ററി ഒരിക്കലും മാറേണ്ടതില്ല.
വെറും 2.98 മിമീ ആണ് ഇക്കോഡ്രൈവ് വണ്‍ വാച്ചിന്റെ കനം. അനലോഗ് ക്വാര്‍ട്‌സ് വാച്ചിന്റെ യന്ത്ര ഘടകത്തിന് കനം ഒരു മിമീ മാത്രം. പ്രകാശം ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ആയ ബാറ്ററിയ്ക്ക് വാച്ചിനെ 300 ദിവസം പ്രവര്‍ത്തിപ്പിക്കാനാകും.

ഇക്കോഡ്രൈവ് വണ്ണിന്റെ ലിമിറ്റഡ് എഡിഷനും സിറ്റിസെന്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകമൊട്ടാകെ ആകെ 800 എണ്ണം മാത്രമാണ് ഈ മോഡല്‍ വില്‍പ്പനയ്ക്കുള്ളത്.
പ്രകാശം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാച്ചുകളുടെ നിര്‍മ്മാണത്തിനു തുടക്കമിട്ട സിറ്റിസെന്‍ ഈ മേഖലയില്‍ പുത്തന്‍ സാധ്യതകള്‍ തേടുകയാണെന്ന് സിറ്റിസെന്‍ വാച്ച്‌സ് (ഇന്ത്യ) മാനേജിങ് ഡയറക്ടര്‍ ഷുന്യ ഷോജി പറഞ്ഞു. ഇക്കോ ഡ്രൈവ് വണ്‍ വാച്ചിന് രണ്ട് ലക്ഷം രൂപ മുതലാണ് വില.

സിറ്റിസെന്‍ വാച്ച് ഉപയോക്താക്കള്‍ക്കായി സൗജന്യ സര്‍വ്വീസ് കാംപെയിന്‍ കൊച്ചിയില്‍ സിറ്റിസെന്‍ നടത്തുന്നുണ്ട്. ലുലു മാളിലെ സിറ്റിസെന്‍ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റില്‍ ഡിസംബര്‍ അവസാനം വരെ സൗജന്യ സര്‍വ്വീസ് ലഭ്യമാണ്. സ്‌പെയര്‍ പാര്‍ട്ട് വില മാത്രം ഈടാക്കും.

Comments

comments

Categories: Branding