ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് അടച്ചുപൂട്ടും; പാലക്കാട് യൂണിറ്റ് കേരളത്തിന് കൈമാറും

ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് അടച്ചുപൂട്ടും; പാലക്കാട് യൂണിറ്റ് കേരളത്തിന് കൈമാറും

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. കമ്പനിയുടെ പാലക്കാട് യൂണിറ്റ് കേരള സര്‍ക്കാരിന് കൈമാറുന്നതും മന്ത്രിസഭ അംഗീകരിച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. കോട്ട യൂണിറ്റ് അടച്ചുപൂട്ടുന്നതോടെ അതിന്റെ ഭാഗമായ പാലക്കാട് യൂണിറ്റ് ഉഭയ സമ്മതപ്രകാരം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രാജസ്ഥാനിലെ കോട്ടയിലുള്ള കമ്പനിയുടെ മാതൃസ്ഥാപനം നഷ്ടത്തിലായതിനാലാണ് അടച്ചുപൂട്ടാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ കോട്ട യൂണിറ്റ് ജീവനക്കാര്‍ക്ക് 2007ലെ ശമ്പള സ്‌കെയില്‍ പ്രകാരമുള്ള ആകര്‍ഷകമായ റിട്ടയര്‍മെന്റ് സ്‌കീം/ വോളണ്ടറി സെപറേഷന്‍ സ്‌കീം നടപ്പാക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. തടഞ്ഞുവച്ച ശമ്പളവും, നിമപരമായി അനുവദിച്ചിട്ടുള്ള കുടിശ്ശികയും ഇതിലുള്‍പ്പെടും. ഇതിനായി ഏകദേശം 438 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Branding