കേരള ബാംബൂ ഫെസ്റ്റിന് തുടക്കം

കേരള ബാംബൂ ഫെസ്റ്റിന് തുടക്കം

 

കൊച്ചി:കേരള ബ്യൂറോഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 13മത് കേരള ബാംബൂ ഫെസ്റ്റ്, ഡിസംബര്‍ 2 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് നടക്കും. 2ന് വൈകീട്ട് 5 മണിക്ക് വ്യവസായ-വാണിജ്യ-കായിക-യുവജനകാര്യ മന്ത്രി എ സി മൊയ്തീന്‍ ബാംബൂ ഫെസ്റ്റ് ഉത്ഘാടനം ചെയ്യും.  രാവിലെ 11 മണിമുതല്‍ രാത്രി 9 മണി വരെയാണ് ഫെസ്റ്റ് നടക്കുന്നത്.

കേരളത്തില്‍ നിന്നുള്ള നൂറോളം കരകൗശലതൊഴിലാളികള്‍ ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കും. ഇതിന് പുറമെ, നാഗാലാന്റ്, മേഘാലയ, തമിഴ്‌നാട്, മണിപ്പൂര്‍, മധ്യപ്രദേശ്, ത്രിപുര, ആസാം, കര്‍ണാടക, സിക്കിംമുതലായ സംസ്ഥാനങ്ങളില്‍ നിന്നും അറുപതിലധികം കരകൗശലതൊഴിലാളികളും പങ്കെടുക്കും. നൂറ്റി നാല്‍പതോളംസ്റ്റാളുകളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കും.

വിപണന ശൃംഖല മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ബാംബൂ മിഷന്‍ 2004 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ എറണാകുളത്ത് ബാംബൂ ഫെസ്റ്റ് നടത്തി വരുന്നു. മുള ഉത്പന്നങ്ങളെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ കേരള ബാംബൂ ഫെസ്റ്റിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ബാംബൂ ഫെസ്റ്റില്‍ അങ്കമാലിയിലെ ബാംബൂ ഇന്നൊവേഷന്‍ സെന്ററിന്റെ ഒരു പരിശീലന പരിപാടിയുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്.

ഇതിന് പുറമെ, കേരളത്തിലെ മുള ഉത്പന്നങ്ങളുടെ സാങ്കേതികവുംരൂപകല്‍പ്പന സംബന്ധമായ നിലവാരത്തെക്കുറിച്ചും പഠിച്ച് , പോരായ്മകള്‍ പരിഹരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സൃഷ്ടിസ്‌ക്കൂള്‍ഓഫ് ഡിസൈനിലേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലേയുംവിദഗ്ധര്‍ ഫെസ്റ്റ് സന്ദര്‍ശിക്കും.

മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയയുംത്വരിതപ്പെടുത്തുന്നതിനായി 2003 ലാണ് സംസ്ഥാന ബാംബൂ മിഷന്‍ ആരംഭിച്ചത്. ഈ മേഖലയിലെ സാങ്കേതിക പോരായ്മ, ഉറവിടത്തെക്കുറിച്ചും, വിപണന സാദ്ധ്യതകളെക്കുറിച്ചുമുള്ള ധാരണക്കുറവ്, നൈപുണ്യവികസന
ത്തിന്റെ അഭാവംതുടങ്ങിയ പ്രശനങ്ങളെഅഭിമുഖീകരിക്കാന്‍ വേണ്ടിയാണ്ബാംബൂ മിഷന്‍ രൂപീകരിച്ചത്. നൈപുണ്യവികസനം, കരകൗശലതൊഴിലാളികള്‍ക്ക് പരിശീലനം നല്‍കല്‍, സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധംസ്ഥാപിക്കല്‍, ട്രേഡ് ഫെയറുകളില്‍ പങ്കെടുപ്പിക്കല്‍, പരിശീലനം, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കാനും ഈ മേഖലക്ക് പ്രചോദനം നല്‍കാനും മിഷന്‍ പ്രവര്‍ത്തിച്ച് വരുന്നു.

ബാംബൂ മിഷനുംഗുണഭോക്താക്കളും തമ്മില്‍ പരസ്പരംവിവരം പങ്ക് വെക്കാനും പഠിക്കുവാനും സഹായിക്കുകയും പുറത്ത് നിന്ന് വരുന്ന കരകൗശലക്കാരില്‍ നിന്നുംകേരളത്തിലെ കരകൗശലക്കാര്‍ക്ക് പുതിയ അറിവുകള്‍ ലഭിക്കാനും ഫെസ്റ്റ് അവസരമൊരുക്കുന്നു.

Comments

comments

Categories: Branding, Slider