ബാക്ടോപവര്‍ വിപണിയില്‍

ബാക്ടോപവര്‍ വിപണിയില്‍

 

ബാക്ടീരിയയെ ഉപയോഗിച്ച് കൊതുകിനെ തുരത്താന്‍ സഹായിക്കുന്ന പുതിയ ഉല്‍പ്പന്നമായ ബാക്ടോ പവര്‍ മരുന്ന് വിപണിയിലെത്തി. റെയ്ഡ്‌കോ കേരള, ജ്യൂസ് ആഗ്രോ സര്‍വീസ് സെന്റര്‍, ബാക്ടോ പവര്‍ എന്നിവ സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്. അതിനൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ജൈവ മരുന്നാണ് ബാക്ടോപവര്‍ എന്ന് റെയ്ഡ്‌കോ മാര്‍ക്കറ്റിംഗ് മാനേജര്‍ എന്‍ കുട്ടികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മരുന്നിലെ ബാക്റ്റീരിയകള്‍ കൊതുകിന്റെ മുട്ടകള്‍ കൂട്ടത്തോടെ ഭക്ഷിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണം നടത്തി വിജയിച്ചശേഷമാണ് മരുന്ന് വില്‍പ്പനയ്‌ക്കെത്തുന്നത്. മരുന്ന് വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്താണ് ഉപയോഗിക്കേണ്ടത്. നൂറ് മില്ലി മുതല്‍ ഇരുപത് ലിറ്റര്‍ വരെയുള്ള പായ്ക്കറ്റുകളില്‍ മരുന്ന് ലഭിക്കും. നൂറ് മില്ലിക്ക് 150 രൂപയാണ് വില. ജ്യൂസ് ആഗ്രോ സര്‍വീസ് സെന്റര്‍ ഭാരവാഹി കൊല്ലം പണിക്കര്‍, മിന്നുഷ് ആര്‍ രമേശ്, കെ പി സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

comments

Categories: Branding