യുവരാജിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ക്രിക്കറ്റ് ലോകം

യുവരാജിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ക്രിക്കറ്റ് ലോകം

 
ഛണ്ഡിഖഡ്: ടീം ഇന്ത്യ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത നിശയില്‍ പങ്കെടുത്തത് ക്രിക്കറ്റ് ലോകത്തെ പ്രധാനികള്‍. നിലവിലെ ടീം ഇന്ത്യയുടെ എല്ലാ താരങ്ങളും സംഗീത നിശയില്‍ എത്തിച്ചേര്‍ന്നിരുന്നു.

പ്രശസ്ത ഗായകന്‍ രഞ്ജിത് ബാവയുടെ പാട്ടിന് നൃത്ത ചുവടുകളുമായി ടീം ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പരിപാടിയില്‍ ശ്രദ്ധാ കേന്ദ്രമായിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. ടീം ഇന്ത്യ പരിശീലകന്‍ അനില്‍ കുംബ്ലെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ താരങ്ങളും സംഗീത നിശയിലെ സാന്നിധ്യങ്ങളായിരുന്നു.

ഛണ്ഡീഗഡില്‍ വെച്ചായിരുന്നു യുവരാജിന്റെ വിവാഹ ചടങ്ങുകള്‍. ഡിസംബര്‍ രണ്ടിന് ഹിന്ദു ആചാര പ്രകാരം ഗോവയിലും വിവാഹ ചടങ്ങുകള്‍ നടക്കും. ഡിസംബര്‍ അഞ്ച്, ഏഴ് തിയതികളിലായാണ് വിവാഹ വിരുന്ന്.

Comments

comments

Categories: Trending