ബോര്‍ഡിലെ പോര് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കില്ലെ: മൂഡീസ്

ബോര്‍ഡിലെ പോര് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കില്ലെ: മൂഡീസ്

 

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പ് ഉന്നതതല സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കില്ലെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. ടാറ്റ ബോര്‍ഡില്‍ കലഹം തുടരുന്നുണ്ടെങ്കിലും ടാറ്റ കമ്പനികളുടെ ബിസിനസ് സാധരണ നിലയില്‍ തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഗ്രൂപ്പിന്റെ ബിസിനസ് തന്ത്രത്തിലെ മാറ്റമോ, വിവിധ കമ്പനികളില്‍ ടാറ്റ സണ്‍സ് പിന്തുടരുന്ന നയങ്ങളോ റേറ്റിംഗില്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നും മൂഡീസ് പറയുന്നു.

ഗ്രൂപ്പിന്റെ ഉന്നതതലസമിതിയിലെ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ടാറ്റ സണ്‍സിന്റെ അഭിവൃദ്ധിയില്‍ നിന്നുള്ള പ്രയോജനം ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ മോട്ടോര്‍, ടാറ്റ കെമിക്കല്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങിയ നാല് കമ്പനികളുടെയും റേറ്റിംഗില്‍ പ്രകടമാകുമെന്നും മൂഡീസ് വിലയിരുത്തുന്നു. ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് മറ്റു ഓപ്പറേറ്റിംഗ് കമ്പനികള്‍ക്ക് തുടര്‍ന്നും വലിയ പിന്തുണ നല്‍കാനാകുമെന്നാണ് മൂഡീസ് ഉപാധ്യക്ഷനും സീനിയര്‍ അനലിസ്റ്റുമായ കൗസ്തുഭ് ചൗബല്‍ പ്രതികരിച്ചത്. അത്യാവശ്യ സമയങ്ങളില്‍ ടാറ്റ സണ്‍സില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഈ കമ്പനികളുടെ റേറ്റിംഗ് ഉയര്‍ത്തുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍.

ടാറ്റ സണ്‍സിലെ നേതൃമാറ്റം ലിസ്റ്റഡ് ടാറ്റ കമ്പനികളുടെ റേറ്റിംഗിനെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടാറ്റ കമ്പനികളുടെ ബിസിനസ് സ്ട്രാറ്റജിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളുണ്ടാകില്ലെന്നാണ് മൂഡീസിന്റെ നിഗമനം.

Comments

comments

Categories: Slider, Top Stories