മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം

തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് കയറാമെന്ന എക്‌സിക്യൂട്ടിവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ് ഭരണ സമിതി ചെയര്‍മാന്‍. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ സമരം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്. ചുരിദാറിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം അരങ്ങേറിയത്.

ആചാരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയാറാകണം. ഇത്തരത്തിലുള്ള വിലക്കുകള്‍ എങ്ങുമെത്തിക്കില്ല. ചരിത്രാതീത കാലം മുതല്‍ക്കേ സനാതനധര്‍മ്മം തുറന്ന സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തില്‍ നിലനിന്നിരുന്നത്. പിന്നീട് അതിന് ഹിന്ദുവെന്ന പേരിട്ട് വിളിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. വിലക്കുകളില്ലാത്ത തുറന്ന സംസ്‌കാരമാണ് ഹിന്ദുത്വം മുന്നോട്ടുവെക്കുന്നത്. കാലത്തിന്റെ സവിശേഷതയനുസരിച്ച് വന്ന ആചാരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അത് ചെയ്യാനുള്ള ധൈര്യമാണ് സമൂഹം കാണിക്കേണ്ടത്. ഇതിനായാണ് ഹിന്ദുത്വ സംഘടനകള്‍ മുന്‍കൈയെടുക്കേണ്ടത്. സാര്‍വലൗകികമായ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമാണ് ഹിന്ദുത്വം. അവിടെ ആരാധനയ്ക്ക് വിവേചനമോ വിലക്കുകളോ വെക്കുന്നത് വിപരീതഫലമേ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ആരാധന നടത്താന്‍ സാധിക്കുന്ന സംവിധാനം ഉണ്ടാക്കിയെടുക്കാനാണ് നോക്കേണ്ടത്.

Comments

comments

Categories: Editorial